Kerala NewsLocal NewsPolitics

എസ്.യു.സി.ഐ ; കര്‍ണാടകയില്‍ 19 ലോക്സഭ മണ്ഡലങ്ങളില്‍ മത്സരിക്കും

Keralanewz.com

ബംഗളൂരു: സോഷ്യലിസ്റ്റ് യൂനിറ്റി സെന്റർ ഓഫ് ഇന്ത്യ-കമ്യൂണിസ്റ്റ് (എസ്.യു.സി.ഐ) കർണാടകയില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ 19 ലോക്സഭ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ഭാരവാഹികള്‍ ഹുബ്ബള്ളിയില്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 151 സ്ഥാനാർഥികളെയാണ് രംഗത്തിറക്കുന്നത്.

തൊഴിലാളി വർഗത്തിന്റെയും കർഷകരുടെയും ഏറെക്കാലമായുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും പാർട്ടി പ്രവർത്തകരെയാണ് സ്ഥാനാർഥിയാക്കുന്നതെന്നും സംസ്ഥാന കമ്മിറ്റിയംഗം രാമാഞ്ജനപ്പ ആല്‍ദള്ളി പറഞ്ഞു.

Facebook Comments Box