Sat. Apr 27th, 2024

എൻഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെ തടഞ്ഞ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

By admin Mar 28, 2024
Keralanewz.com

കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ തടഞ്ഞ എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.

സ്ഥാനാർത്ഥിയെ തടഞ്ഞതിന് പിന്നാലെ എബിവിപി പ്രവർത്തകരും എസ് എഫ് ഐപ്രവർത്തകരും തമ്മില്‍ സംഘർഷമുണ്ടായിരുന്നു.

എബിവിപിയുടേയും എൻഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് എസ്‌എഫ്‌ഐ പ്രവർത്തകരായ ഏഴു പേർക്കെതിരെ കേസെടുത്തത്. ആയുധം കൊണ്ടുള്ള ആക്രമണം, മർദ്ദനം, മുറിവേല്‍പ്പിക്കല്‍, അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിർത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Facebook Comments Box

By admin

Related Post