Kerala NewsLocal News

നെല്ലിയാമ്ബതിയിലെ ജനവാസ മേഖലയില്‍ പുലി ഇറങ്ങി

Keralanewz.com

പാലക്കാട്: നെല്ലിയാമ്ബതിയിലെ ജനവാസ മേഖലയില്‍ പുലി ഇറങ്ങി. പോബ്സണ്‍ എസ്റ്റേറ്റില്‍ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പുലിയെ കണ്ടത്.

എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിക്കുസമീപംവരെ എത്തി. പിന്നീട് കാട്ടിലേക്കു തിരികെപോയി.

നാട്ടുകാർ മൊബൈല്‍ ഫോണില്‍ പകർത്തിയ പുലിയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനയുടെ സാന്നിധ്യവും ഈ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു.

Facebook Comments Box