National NewsPoliticsReligion

താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം ; എല്ലാ ഇസ്ലാമിക ആചാരങ്ങളും നിര്‍ത്തിവയ്‌ക്കണം ; കോടതിയില്‍ ഹര്‍ജി

Keralanewz.com

ആഗ്ര : താജ്മഹലിനെ ശിവക്ഷേത്രമായ തേജോ മഹാലയമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയില്‍ ഹർജി. താജ്മഹലിലെ എല്ലാ ഇസ്ലാമിക പ്രവർത്തനങ്ങളും അനുയോജ്യമല്ലാത്ത മറ്റ് ആചാരങ്ങളും നിർത്തിവയ്‌ക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ഏപ്രില്‍ 9 ന് കേസ് പരിഗണിക്കും. ശ്രീ ഭഗവാൻ ശ്രീ തേജോ മഹാദേവിന്‍റെ രക്ഷാധികാരിയും യോഗേശ്വർ ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റ് എന്നിവയുടെ പ്രസിഡന്‍റുമായ അഭിഭാഷകൻ അജയ് പ്രതാപ് സിങ് ആണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

താജ്മഹല്‍ ആയി അംഗീകരിക്കപ്പെടുന്നതിന് മുമ്ബുള്ള ചരിത്രമാണ് നിർമിതിക്ക് ഉള്ളതെന്ന തന്‍റെ വാദത്തെ പിന്തുണക്കുന്നതിനായി ഹർജിക്കാരൻ വിവിധ ചരിത്ര പുസ്തകങ്ങളെ പറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.

Facebook Comments Box