Thu. May 2nd, 2024

SSLC, ഹയര്‍ സെക്കൻഡറി മൂല്യനിര്‍ണയം ഇന്ന് മുതല്‍; ഫലം മെയ് രണ്ടാം വാരം?

By admin Apr 3, 2024
Keralanewz.com

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി മൂല്യനിർ‌ണയം ഇന്ന് മുതല്‍. 70 ക്യാമ്ബുകളിലായി ആയിരത്തോളം അദ്ധ്യാപകരാകും എസ്‌എസ്‌എല്‍സി മൂല്യനിർണയം നടത്തുക.

ഹയർ സെക്കൻഡറി മൂല്യനിർണ്ണയം 77 ക്യാമ്ബുകളിലായി നടക്കും. 25 എണ്ണം ഡബിള്‍ വാലുവേഷൻ ക്യാമ്ബുകള്‍ ആണ്. 25000 ത്തോളം അധ്യാപകർ മൂല്യനിർണയ ക്യാമ്ബില്‍ പങ്കെടുക്കും.

വൊക്കേഷണല്‍ ഹയർ സെക്കൻഡറി മൂല്യനിർണ്ണയ ക്യാമ്ബുകള്‍ എട്ട് ക്യാമ്ബിലായി നടത്തും. 2200 അദ്ധ്യാപകർ ക്യാമ്ബില്‍ പങ്കെടുക്കും. ടിഎച്ച്‌എസ്‌എല്‍സിയ്‌ക്കായി രണ്ട് ക്യാമ്ബുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 110 അദ്ധ്യാപകർ ക്യാമ്ബില്‍ പങ്കെടുക്കും. 20,000-ത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. എഎച്ച്‌എസ്‌എല്‍സിയുടെ മൂല്യനിർണയത്തിന് ഒരു ക്യാമ്ബും സജ്ജമാക്കിയിട്ടുണ്ട്.

എസ്‌എസ്‌എല്‍സി പരീക്ഷകളുടെ 38.5 ലക്ഷം ഉത്തരക്കടലാസുകളും ഹയർ സെക്കൻഡറിയില്‍ 52 ലക്ഷം, വെക്കേഷണല്‍ ഹയർ സെക്കൻഡറിയില്‍ 3.4 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിർണയത്തിനുള്ളത്. ഉത്തരക്കടലാസ് മൂല്യനിർണ്ണയം 20-നകം പൂർത്തീകരിക്കാനാണ് നീക്കം. മെയ് രണ്ടാം വാരം പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്.

Facebook Comments Box

By admin

Related Post