കാസർകോട്: നാമനിർദേശ പത്രികാ സർപ്പണത്തില്‍ ടോക്കണ്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് കാസർകോട്ട് തർക്കം. യു.ഡി.എഫ്.സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ കളക്ടറുടെ ചേംബറിന് മുന്നില്‍ പ്രതിഷേധിച്ചു.
ബുധനാഴ്ച രാവിലെ ഒൻപത് മുതല്‍ ചേമ്ബറിന് മുന്നില്‍ താനുണ്ടെന്നും തനിക്ക് ഒന്നാം നമ്ബർ ടോക്കണ്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഉണ്ണിത്താൻ പ്രതിഷേധിക്കുന്നത്.
എന്നാല്‍, രാവിലെ ഏഴ് മണി മുതല്‍ എല്‍.ഡി.എഫ്.സ്ഥാനാർഥിയുടെ നിർദേശകൻ സി.സി.ടി.വി.ക്ക് മുന്നില്‍ എത്തിയിരുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ എം.വി.ബാലകൃഷ്ണന് ഒന്നാം ടോക്കണ്‍ അനുവദിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഉണ്ണിത്താൻ രംഗത്തെത്തിയത്. ഭരിക്കുന്നവർക്ക് ഒന്നാം ടോക്കണ്‍ എന്നതാണോ രീതിയെന്ന് ചോദിച്ചാണ് ഉണ്ണിത്താൻ കളക്ടറുടെ ചേമ്ബറിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.
Facebook Comments Box