Tue. May 7th, 2024

ഡ്രൈവിംഗ് സീറ്റില്‍ കുട്ടികള്‍; മുന്നറിയിപ്പ് നല്‍കി എംവിഡി

By admin Apr 4, 2024
Keralanewz.com

ഡ്രൈവിംഗ് സീറ്റില്‍ കുട്ടികളെ ഇരുത്തി വാഹനമോടിക്കുന്നതിരെ മുന്നറിയിപ്പ് നല്‍കി എം വി ഡി.റോഡില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടാണ് അവരോട് നമുക്കുള്ള വാത്സല്യം കാണിക്കേണ്ടത് എന്നാണ് മുന്നറിയിപ്പ്.നാലുവരി പാതയില്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് വളയം പിടിച്ച കുട്ടിയുടെ ഒപ്പം ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്ന പിതാവിൻ്റെ ലൈസൻസ് സസ്പൻ്റ് ചെയ്ത വിവരവും എം വി ഡി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

എം വി ഡിയുടെ പോസ്റ്റ്

സ്റ്റീയറിംഗ് വീലില്‍ കുട്ടിക്കളി വേണ്ട..

റോഡില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടാണ് അവരോട് നമുക്കുള്ള വാത്സല്യം കാണിക്കേണ്ടത്.

നാലുവരി പാതയില്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് വളയം പിടിച്ച കുട്ടിയുടെ ഒപ്പം ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്ന പിതാവിന് എഐ ക്യാമറ ഉടൻ പണി കൊടുത്തു. രക്ഷിതാവിൻ്റെ ലൈസൻസ് സസ്പൻ്റ് ചെയ്തു.

കുട്ടികളെ ഡ്രൈവിംഗ് സീറ്റില്‍ നിർത്തിയും ഇരുത്തിയും വാഹനം ഓടിക്കുന്നത് തികച്ചും അപകടകരമാണ്. ഒരു ഇടിയിലോ പെട്ടന്നുള്ള ബ്രേക്കിംഗിലോ കുട്ടികള്‍ക്ക് സാരമായ പരിക്ക് പറ്റാം. മരണം വരെ സംഭവിക്കാം.

മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളോടുള്ള വാത്സല്യം സ്റ്റിയറിംഗ് വീലില്‍ കുട്ടികളി കളിച്ച്‌ കാണിക്കുമ്ബോള്‍ നിങ്ങളുടെ കുട്ടികള്‍ മാത്രമല്ല ചിലപ്പോള്‍ മറ്റുള്ളവർക്കും അപകടം സംഭവിക്കാം.

Facebook Comments Box

By admin

Related Post