ഓരോ പ്രവര്‍ത്തകരുടേയും പോരാട്ടവീര്യത്തെയും കഠിനാധ്വാനത്തെയും ബഹുമാനത്തോടെ സ്മരിക്കുന്നു; ബിജെപിയുടെ 44ാം സ്ഥാപക ദിനത്തില്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബിജെപിയുടെ 44ാം സ്ഥാപക ദിനത്തില്‍ പാർട്ടി പ്രവർത്തകർക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
പാർട്ടി ഈ നിലയില്‍ എത്തിക്കാൻ പ്രയത്‌നിച്ച പ്രവർത്തകരുടെ പോരാട്ടവീര്യത്തെയും കഠിനാധ്വാനത്തെയും ത്യാഗങ്ങളേയും ബഹുമാനത്തോടെ സ്മരിക്കുകയാണെന്ന് അദ്ദേഹം സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. ” ഭാരതമെമ്ബാടും നിറഞ്ഞു നില്‍ക്കുന്ന ബിജെപിയുടെ എല്ലാ പ്രവർത്തകർക്കും ഇന്ന് ഈ സ്ഥാപകദിനത്തില്‍ ആശംസകള്‍ നേരുകയാണ്. നമ്മുടെ പാർട്ടിയെ ശക്തിപ്പെടുത്താൻ വർഷങ്ങളായി വനിതാ പ്രവർത്തകർ ഉള്‍പ്പെടെ നടത്തുന്ന കഠിനാധ്വാനത്തെയും പോരാട്ടവീര്യത്തെയും ത്യാഗങ്ങളേയും ബഹുമാനത്തോടെ സ്മരിക്കുകയാണ്. രാഷ്‌ട്രമാണ് പരമപ്രധാനം എന്ന ആപ്തവാക്യവുമായി സേവനം ചെയ്യുന്ന പാർട്ടിയാണ് നമ്മുടേതെന്ന് വളരെ ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കുമെന്നും” പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.
ഇന്ന് സ്ഥാപക ദിനത്തില്‍ ബിജെപിയെ രാജ്യമെങ്ങും ജനപ്രിയമായി വളർത്തിയെടുക്കാൻ പ്രയത്‌നിച്ച മുതിർന്ന നേതാക്കള്‍ക്ക് എല്ലാവിധത്തിലും ആദരം അർപ്പിക്കുന്നതായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. കഠിനാധ്വാനത്തിലൂടെയും അർപ്പണത്തിലൂടെയും അവരുടെ ത്യാഗങ്ങളിലൂടെയും ബിജെപിയെ രാജ്യവ്യാപകമായി വളർത്തിയെടുക്കാൻ പ്രയത്‌നിച്ച ഓരോ നേതാക്കളേയും ഈ അവസരത്തില്‍ സ്മരിക്കുകയാണ്. സ്ഥാപക ദിനത്തില്‍ രാജ്യത്തെ ഓരോ പ്രവർത്തകനും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എല്ലാ പ്രവർത്തകരും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുകയാണ്. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തില്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലും ദൃഢനിശ്ചയത്തിന്റെ പാതയില്‍ മുന്നോട്ട് പോകാമെന്നും” അദ്ദേഹം സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി എന്നിവരും സ്ഥാപക ദിനത്തില്‍ പ്രവർത്തകർക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ 44ാം സ്ഥാപകദിനമായ ഇന്ന് വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യമെമ്ബാടും സംഘടിപ്പിക്കുന്നത്. ദേശീയതലം മുതല്‍ ബൂത്ത് തലം വരെ വിവിധ പരിപാടികള്‍ നടത്തും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകളില്‍ അധികം കടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.