Sat. Apr 27th, 2024

‘ഞാന്‍ മരിക്കുന്നത് ആരാധകര്‍ക്ക് ഇഷ്ടമായിരുന്നില്ല’; നടി മന്യ വെളിപ്പെടുത്തുന്നു

By admin Aug 18, 2021
Keralanewz.com

ജനപ്രിയ നായകന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു കുഞ്ഞിക്കൂനന്‍.ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപ് ഇരട്ട വേഷങ്ങളിലാണ് എത്തിയത്.

ചിത്രത്തില്‍ ദിലീപിന്റെ കൂനുള്ള കഥാപാത്രം വളരെ പ്രശംസ നേടുകയും ചെയ്തിരുന്നു. ചിത്രം വന്‍ ഹിറ്റാവുകയും ചെയ്തിരുന്നു. ദിലീപ് ഇരട്ട വേഷത്തില്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു കുഞ്ഞിക്കൂനന്‍.

മലയാളം കുഞ്ഞിക്കൂനനിലെ ഒരു നായിക മന്യ നായിഡുവായിരുന്നു. ലക്ഷ്മി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ചിത്രത്തില്‍ ലക്ഷ്മി കൊല്ലപ്പെടുന്നുണ്ട്. പ്രസാദിനൊപ്പം (ദിലീപ്) ഒളിച്ചോടാനുള്ള ശ്രമത്തിനിടെ ഗരുഡന്‍ വാസു എന്ന വില്ലനാലാണ് മന്യ കൊല്ലപ്പെടുന്നത്. തുടര്‍ന്നാണ് കാഴ്ചയില്ലാത്ത മറ്റൊരു നായികയായ ചെമ്പകത്തിന് (നവ്യ നായര്‍) മന്യയുടെ കണ്ണ് ലഭിക്കുന്നതും

2002ല്‍ തീയറ്ററുകളില്‍ എത്തിയ ചിത്രം വന്‍ ഹിറ്റായിരുന്നു. പിന്നാലെ തമിഴിലേക്കും ചിത്രം റീമേക്ക് ചെയ്തു. സൂര്യയായിരുന്നു തമിഴില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ജ്യോതികയായിരുന്നു ഒരു നായിക.

ചിത്രം ഇറങ്ങി പത്തൊന്‍പത് വര്‍ഷം ആകുമ്പോള്‍ ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് മന്യ ഇപ്പോള്‍. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത്.

‘ഈ സിനിമയ്ക്ക് ശേഷം എനിക്ക് ആരാധകരുടെ ഒരുപാട് കത്തുകള്‍ കിട്ടി. ഞാന്‍ മരിക്കുന്നത് ആരാധകര്‍ക്ക് ഒന്നും ഇഷ്ടമായിരുന്നില്ല. ചിത്രത്തെ കുറിച്ചുള്ള ഓര്‍മകള്‍ ജീവിക്കുന്ന കാലത്തോളം ഉണ്ടാവും. ഞാന്‍ ഇന്ന് എന്താണോ, അതിന് കാരണം എന്റെ ആരാധകരാണ്- മന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

https://www.instagram.com/p/CSZDWxcHvJt/?utm_source=ig_web_copy_link
Facebook Comments Box

By admin

Related Post