National NewsPolitics

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് ചെന്നൈയില്‍

Keralanewz.com

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും. വൈകിട്ട് ആറിന് ചെന്നൈ പോണ്ടിബസാറില്‍ റോഡ് ഷോയില്‍ പങ്കെടുക്കും.

ചെന്നൈ സൗത്ത് മണ്ഡലം സ്ഥാനാര്‍ത്ഥി തമിഴിസൈ സൗന്ദര്‍ രാജന്‍, സെന്‍ട്രല്‍ മണ്ഡലം സ്ഥാനാര്‍ത്ഥി വിനോജ് പി ശെല്‍വം എന്നിവര്‍ക്കായാണ് റോഡ് ഷോ സംഘടിപ്പിയ്ക്കുന്നത്.

നാളെ രാവിലെ വെല്ലൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ വെല്ലൂര്‍ മണ്ഡലം സ്ഥാനാര്‍ഥി എ സി ഷണ്‍മുഖം, ധര്‍മപുരി മണ്ഡലം പിഎംകെ സ്ഥാനാര്‍ഥി സൗമ്യ അന്‍പുമണി എന്നിവര്‍ക്കായി പ്രധാനമന്ത്രി വോട്ടഭ്യര്‍ത്ഥിയ്ക്കും. ഉച്ചയ്ക്ക് ശേഷം മോട്ടുപ്പാളയത്ത് നടക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും നരേന്ദ്രമോദി പങ്കെടുക്കും.

കോയമ്ബത്തൂര്‍ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ അണ്ണാമല, കേന്ദ്രമന്ത്രിയും നീലഗിരി മണ്ഡലം സ്ഥാനാര്‍ഥിയുമായ എല്‍ മുരുകന്‍, പൊള്ളാച്ചി സ്ഥാനാര്‍ഥി കെ. വസന്തരാജന്‍ എന്നിവര്‍ക്കായി പ്രധാനമന്ത്രി വോട്ടഭ്യര്‍ത്ഥിയ്ക്കും.

Facebook Comments Box