Kerala NewsLocal NewsPolitics

കണ്ണൂരിലെ അന്തിമ സ്ഥാനാര്‍ഥി പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി പ്രസിദ്ധീകരിച്ചു ; കെ സുധാകരന്‍ തന്നെ

Keralanewz.com

കണ്ണൂരിലെ അന്തിമ സ്ഥാനാര്‍ഥി പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി പ്രസിദ്ധീകരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്റെ പേരിനോടൊപ്പം അച്ഛന്റെ പേര് ചേര്‍ത്ത് നേരത്തെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.

ഇതിനെതിരെ കോണ്‍ഗ്രസ് പരാതിപ്പെട്ടതിന് പിന്നാലെയാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി പ്രസിദ്ധീകരിച്ചത്. പുതിയതായി പുറത്തിറക്കിയ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെ സുധാകരന്‍ എന്നാണ് പേര് മാറ്റിയിരിക്കുന്നത്. നേരത്തെ ഇത് കെ സുധാകരന്‍ S/o രാമുണ്ണി എന്നായിരുന്നു. പരാതിയുമായി യുഡിഎഫ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെ പട്ടിക മാറ്റി പ്രസിദ്ധീകരിച്ചത്.
വോട്ടിങ്ങ് മെഷീനില്‍ കെ സുധാകരന്‍ എന്ന പേരുതന്നെ നിലനിര്‍ത്തുമെന്ന് ഉറപ്പ് ലഭിച്ചതായി നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ സഞ്ജയ് കൗളുമായി സംസാരിച്ചതിന് ശേഷമാണ് തീരുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വരണാധികാരിയായ കളക്ടറുമായി സംസാരിച്ചു. ഇതിന് ശേഷം കെ സുധാകരന്‍ എന്ന് തന്നെ പേര് നിലനിര്‍ത്തുമെന്ന് ഉറപ്പ് ലഭിച്ചതായാണ് കോണ്‍ഗ്രസ് അറിയിച്ചത്.
സുധാകരന്റെ പേര് മാറ്റിയത് ബോധപൂര്‍വ്വം തിരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കെ സുധാകരന്‍ എന്ന പേരില്‍ രണ്ട് അപര സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. സാധാരണ നിലയില്‍ ദേശീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശപത്രികയില്‍ നല്‍കിയ പേരാണ് അനുവദിക്കാറുള്ളത്. മത്സരിച്ച കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പിലും കെ സുധാകരന്‍ എന്ന പേരിലാണ് മത്സരിച്ചതെന്നും സിപിഐഎം ഭീഷണിക്ക് മുന്നില്‍ അധികാരികള്‍ വഴങ്ങുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Facebook Comments Box