Kerala NewsLocal News

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

Keralanewz.com

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അന്വേഷണം വ്യാപിപ്പിക്കുകയാണ് ഇഡി. തൃശ്ശൂര്‍ ജില്ലയിലെ സിപിഐഎമ്മിന്റെ സ്വത്തുവകകളെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങി ഇഡി.

സ്വത്തുകളുടെ രേഖകള്‍ ഹാജരാക്കാന്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസ്സിന് നിര്‍ദേശം നല്‍കി. സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് വിശദപരിശോധനയക്ക് ഇഡി തയ്യാറെടുക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലേക്കും അന്വേഷണം നീളും.

പാര്‍ട്ടിയുടെ സ്വത്തുവിവരങ്ങള്‍ പൂര്‍ണ്ണമായും ശേഖരിക്കാനാണ് നീക്കം. നിലവില്‍ 101 സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങള്‍ പാര്‍ട്ടി മറച്ചുവെച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇത് ഉള്‍പ്പടെ മുഴുവന്‍ സ്വത്തുകളുടെയും രേഖകള്‍ ഹാജരാക്കാനാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസ്സിന് ഇഡി നിര്‍ദേശം നല്‍കിയത്. തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ എം എം വര്‍ഗ്ഗീസ്, പി കെ ബിജു, പി കെ ഷാജിര്‍ എന്നിവരെ ചോദ്യം ചെയ്തത്. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്ന് ചോദ്യം ചെയ്യലിന് ശേഷം എം എം വര്‍ഗ്ഗീസ് പ്രതികരിച്ചു.

Facebook Comments Box