Kerala NewsLocal News

വാട്സ്‌ആപ്പ് ചാനലുമായി കേരള പൊലീസ്

Keralanewz.com

തിരുവനന്തപുരം: വാട്സ്‌ആപ്പ് ചാനലുമായി കേരള പൊലീസ്. പൊലീസിന്റെ ഔദ്യോഗിക അറിയിപ്പുകള്‍, വിവിധ ബോധവത്കരണ പോസ്റ്ററുകള്‍, വീഡിയോകള്‍ ചാനല്‍ വഴി ലഭിക്കും.

പ്രിയപ്പെട്ടവരേ.. നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ നിങ്ങള്‍ക്കൊപ്പം ചേർന്ന് പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം ഞങ്ങളുമുണ്ട്. ഇനി മുതല്‍ ഞങ്ങളുടെ ഔദ്യോഗിക അറിയിപ്പുകള്‍, വിവിധ ബോധവല്‍ക്കരണ പോസ്റ്ററുകള്‍, വിഡിയോകള്‍ എന്നിവ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനല്‍ വഴിയും നിങ്ങള്‍ക്ക് ലഭ്യമാകും.ചാനല്‍ ലിങ്ക്:https://whatsapp.com/channel/0029VaGkRxoD8SE0GjvKQn2s

Facebook Comments Box