Kerala NewsLocal NewsPolitics

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാൻ സഭയ്‌ക്ക് സ്വാതന്ത്ര്യമുണ്ട്: പ്രതികരണവുമായി ചാണ്ടി ഉമ്മൻ

Keralanewz.com

തൃശൂർ : ഇടുക്കി രൂപത വിവാദ ചിത്രം കേരളാ സ്റ്റോറി പ്രദർശിപ്പിച്ചതില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎല്‍എ. സഭയ്‌ക്ക് കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.

എന്നാല്‍ ഏത് സ്വീകരിക്കണമെന്ന് ജനങ്ങള്‍ക്കറിയാമെന്നായിരുന്നു ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം ദൂരദര്‍ശന്‍ കേരള സ്റ്റോറി സംപ്രക്ഷേണം ചെയ്യുന്നതിനു തൊട്ടുതലേന്നായിരുന്നു വിവാദ ചിത്രം ഇടുക്കി രൂപത പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍ കൗമാരക്കാരായ കുട്ടികള്‍ക്കുവേണ്ടിയാണ് ചിത്രം കാണിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്‍റെ ഭാഗമായായിരുന്നു കേരള സ്റ്റോറിയുടെ പ്രദർശനം.

ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും നിലപാടെന്നും രൂപത അറിയിച്ചു. പ്രണയത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്‍റെ ഭാഗമായാണ് കേരളാ സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചതെന്നും കേരളത്തില്‍ നിലവില്‍ ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നാണ് സഭ നിലപാടെന്നുമാണ് സിനിമയുടെ പ്രദർശനത്തെ കുറിച്ച്‌ ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ വിശദീകരിച്ചത്.

താമരശേരി രൂപതയും വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’ പ്രദര്ശിപ്പിക്കാനൊരുങ്ങുകയാണ്. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ദ കേരള സ്റ്റോറിപ്രദർശിപ്പിക്കും. ശനിയാഴ്ച ആണ് പ്രദർശനം.

Facebook Comments Box