Sat. May 18th, 2024

സി.എ.എ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

By admin Apr 9, 2024
Keralanewz.com

ന്യൂഡല്‍ഹി: സി.എ.എ ഹർജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2019-ല്‍ പാസാക്കിയ സി.എ.എ. ചോദ്യംചെയ്ത് 237 ഹർജികളാണ് സുപ്രീംകോടതിയിലുള്ളത്.

ഇവ തീർപ്പാക്കുംവരെ, ഈമാസം 11-ന് വിജ്ഞാപനംചെയ്ത സി.എ.എ. ചട്ടങ്ങള്‍ നടപ്പാക്കരുതെന്നുകാട്ടി കേരളസർക്കാരും മുസ്‍ലിംലീഗും ഡി.വൈ.എഫ്.ഐ.യും ഉള്‍പ്പെടെ നല്‍കിയ 20 ഇടക്കാല അപേക്ഷകളുമുണ്ട്.

ഈയിടെ പുറത്തിറക്കിയ ചട്ടങ്ങള്‍ സ്റ്റേചെയ്യണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മാർച്ച്‌ 19-ന് തള്ളിയിരുന്നു. ഹർജികളില്‍ കേന്ദ്രത്തിന്റെ മറുപടിതേടിക്കൊണ്ടാണ് കോടതി അന്ന് കേസ് മാറ്റിവെച്ചത്.

Facebook Comments Box

By admin

Related Post