Kerala NewsLocal NewsPolitics

ഗൗരവകരമായ വിഷയങ്ങള്‍ ഉയര്‍ത്തുന്ന കേസ്; ആന്റണി രാജുവിനെതിരെ തെളിവുണ്ട്; ആരോപണങ്ങള്‍ ഗുരുതരമാണെന്നും സംസ്ഥാന സര്‍ക്കാര്‍; തൊണ്ടി മുതല്‍ കേസില്‍ ആന്റണി രാജുവിനെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍

Keralanewz.com

ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു എംഎല്‍എക്കെതിരെ സുപ്രീംകോടതിയില്‍ സംസ്ഥാന സർക്കാർ.

ആന്റണി രാജു എംഎല്‍എയുടെ അപ്പീല്‍ തള്ളണമെന്ന് സംസ്ഥാനം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

ഗൗരവകരമായ വിഷയങ്ങള്‍ ഉയർത്തുന്ന കേസാണിത്. കേസില്‍ ആന്റണി രാജുവിനെതിരെ തെളിവുണ്ട്. ആന്റണി രാജുവിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സംസ്ഥാനം സുപ്രീംകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കാനിരിക്കെയാണ് ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുന്നത്.

Facebook Comments Box