അവകാശമല്ല ഔദാര്യം..! ക്ഷേമ പെൻഷൻ സഹായം മാത്രം; ഏപ്പോള്‍ നല്‍കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും; ഹൈക്കോടതിയില്‍ നിലപാടറിയിച്ചു
എറണാകുളം: ക്ഷേമ പെൻഷൻ ജനത്തിന്റെ അവകാശമല്ലെന്നും ഗവണ്‍മെന്റ് നല്‍കുന്ന ഔദ്യാര്യമാണെന്നും ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് പിണറായി സർക്കാർ.
ക്ഷേമ പെൻഷൻ അവകാശമായി കാണാനാകില്ല. ക്ഷേമ പെൻഷൻ വിതരണം എപ്പോള്‍ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണ്.
സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ വിതരണം. ക്ഷേമ പെൻഷനെ സഹായം മാത്രമായി കണ്ടാല്‍ മതി.നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തില്‍ പെടുന്നതല്ല ക്ഷേമ പെൻഷനെന്നും സർക്കാർ മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. നിലവില്‍ ആറുമാസത്തിലേറെ പെൻഷൻ കുടിശികയാണ്.
പെൻഷൻ തുടർച്ചതായി മുടങ്ങുന്നത് സംബന്ധിച്ച് ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് സർക്കാർ സത്യവാങ്മൂലം നല്‍കിയത്. പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് കോഴിക്കോട് ദിവ്യംഗനായ വളയത്ത് ജോസഫ് ജീവനൊടുക്കിയതിന് പിന്നലെയാണ് കോടതി സ്വമേധയാ കേസെടുത്തത്.
Facebook Comments Box