Kerala NewsLocal NewsPolitics

മകന്‍ പത്തനംതിട്ടയില്‍ ജയിക്കാന്‍ പാടില്ല, തന്‍റെ മതം എന്നും കോണ്‍ഗ്രസ്: എ.കെ.ആന്‍റണി

Keralanewz.com

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിക്ക് ഒപ്പം ചേരുന്നത് തെറ്റെന്ന് എ.കെ.ആന്‍റണി. ബിജെപി സ്ഥാനാര്‍ഥിയായ തന്‍റെ മകന്‍ അനില്‍ ആന്‍റണി പത്തനംതിട്ടയില്‍ ജയിക്കാന്‍ പാടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തന്‍റെ മക്കളെക്കുറിച്ച്‌ തന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട. ആ ഭാഷ തന്‍റെ സംസ്കാരത്തിന്‍റെ ഭാഗമല്ല. താന്‍ പ്രചാരണത്തിന് പോയില്ലെങ്കിലും ആന്‍റോ ആന്‍റണി വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും.

ആരോഗ്യകാരണങ്ങള്‍കൊണ്ട് മാത്രമാണ് പ്രചാരണത്തിന് പോകാത്തത്. അനില്‍ ആന്‍റണി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ ആക്ഷേപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ഉണ്ടാക്കിയതിന്‍റെ അവകാശം കോണ്‍ഗ്രസിനും അംബേദ്കറിനും മാത്രമാണ്.

മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് അതില്‍ പങ്കില്ല. കേരളത്തിലെ ധൂര്‍ത്ത് പോളിംഗ് ബൂത്തില്‍ എത്തുമ്ബോള്‍ ജനം ഓര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook Comments Box