കോട്ടയം: കർമ്മ മണ്ഡലത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. സ്വീകരണ കേന്ദ്രങ്ങളിലെ ജനക്കൂട്ടവും തെളിയിക്കുന്നത് ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകും എന്നു തന്നെ. ഏറ്റുമാനൂരിന്റെ മണ്ണിലൂടെ പ്രിയപ്പെട്ടവർ നൽകിയ സമ്മാനങ്ങൾ സ്വീകരിച്ച് പര്യടനം പൂർത്തിയാക്കുമ്പോൾ ഇടതുപക്ഷ ക്യാമ്പിനും ആത്മവിശ്വാസം ഇരട്ടിയാണ്.
ഇന്ന് രാവിലെ അന്ത്യാമഹാകാളൻകാവിൽ മുൻ എംപി സുരേഷ് കുറുപ്പ് പര്യടനം ഉദ്ഘാടനം ചെയ്തു. കോട്ടയത്തിന്റെ വികസന നായകന് ഒരവസരം കൂടി നൽകണമെന്ന് സുരേഷ് കുറുപ്പിന്റെ ആഹ്വാനം. തുടർന്ന് വിവിധ സ്വീകരണ കേന്ദ്രങ്ങളിലേക്ക്.
ഓരോ സ്വീകരണ കേന്ദ്രത്തിലും പൂക്കളും പഴങ്ങളുമായി സ്ത്രീകളടക്കമുള്ളവരുടെ വൻനിര സ്ഥാനാർത്ഥിയെ കാത്തുനിൽക്കുന്നു. എല്ലാവരുടെയും സ്വീകരണം ഏറ്റുവാങ്ങി കുശലം പറഞ്ഞ് വോട്ടുറപ്പിച്ച് സ്ഥാനാർത്ഥിയും. ഓരോ സ്വീകരണ യോഗം കഴിയുമ്പോഴും ആളുകളുടെ എണ്ണം കൂടി കൂടി വന്നു. പര്യടനം പ്രാവട്ടത്ത് സമാപിക്കുമ്പോൾ പ്രവർത്തകരുടെ ഉറപ്പ്. ഇത്തവണ കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം ഉറപ്പ്.