National NewsPolitics

എവിടെ മത്സരിച്ചാലും താങ്കള്‍ ജയിക്കുന്നത് പിഎഫ് ഐയുടെയും മുസ്ലിം ലീഗിന്റെയും പിന്തുണയോടെ . രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച്‌ അനുരാഗ് താക്കൂർ .

Keralanewz.com

ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ രാഹുല്‍ഗാന്ധിയെ കഠിനമായി വിമര്‍ശിച്ച്‌ മുന്‍ മന്ത്രി അനുരാഗ് താക്കൂർ . ലോക് സഭയില്‍ എവിടെ മത്സരിച്ചാലും താങ്കള്‍ ജയിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടും മുസ്ലിംലീഗും പോലുള്ള സംഘടനകളുടെ പിന്തുണയോടെയാണെന്ന് അനുരാഗ് താക്കൂര്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചു.
“താങ്കള്‍ ഇന്ത്യയെ പല കഷണങ്ങളായി മുറിക്കുന്ന തുക് ഡെ തുക്ഡെ ഗ്യാങ്ങില്‍ നിന്നുള്ള ആളുകളെ പാര്‍ട്ടിയിലെടുക്കുന്നു. അവര്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് കൊടുക്കുന്നു. ഇതാണ് താങ്കളുടെ ചരിത്രം. നിങ്ങളുടെ വേദന വളരെ വ്യക്തമാണ്. മൂന്ന് തവണ ലോക് സഭയില്‍ മത്സരിച്ചിട്ടും കോണ്‍ഗ്രസിന്റെ നില 99ല്‍ നില്‍ക്കുകയാണ്.” – അനുരാഗ് താക്കൂര്‍ പരിഹസിച്ചു.

താങ്കളുടെ ഹൃദയത്തിന്റെ ആഗ്രഹം കണ്ണീരാല്‍ കഴുകിപ്പോയിരിക്കുന്നു. എത്രയോ നാടകങ്ങള്‍ നടത്തിയിട്ടും നിങ്ങളുടെ സീറ്റ് നില 99ല്‍ ഒതുങ്ങി. മൂന്നാം തവണയും താങ്കള്‍ക്ക് പ്രതിപക്ഷ ബെഞ്ചില്‍ ഇരിക്കേണ്ടിവന്നു. – അനുരാഗ് താക്കൂര്‍ പരിഹസിച്ചു

തെരഞ്ഞെടുപ്പില്‍ മോദിജി തന്നെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ജനം മുഴുവന്‍ മോദിയ്‌ക്ക് കൂടിയാണ്. – അനുരാഗ് താക്കൂര്‍ പറഞ്ഞു. സഭയില്‍ നിന്നും പ്രതിപക്ഷം ഇതോടെ വോക്കൗട്ട് ചെയ്തു..

Facebook Comments Box