രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കേട്ട് ഞെട്ടി കയ്യിലുണ്ടായിരുന്ന 250 രൂപയുടെ പാല്‍ നഷ്ടമായി; ബിഹാര്‍ സ്വദേശി കോടതിയില്‍
രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കേട്ട് ഞെട്ടി കയ്യിലുണ്ടായിരുന്ന 250 രൂപയുടെ പാല്‍ നഷ്ടമായി; ബിഹാര്‍ സ്വദേശി കോടതിയില്
സമസ്തിപൂർ ജില്ലയിലെ മുകേഷ് ചൗദരി എന്ന വ്യക്തിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാടുമെന്ന പ്രസ്താവന കേട്ട് ഞെട്ടിയപ്പോള്‍ കയ്യിലുണ്ടായിരുന്ന 250 രൂപയുടെ പാല്‍ നഷ്ടമായെന്നാണ് ഇയാളുടെ വാദം.
കഴിഞ്ഞയാഴ്ചയാണ് ഡല്‍ഹിയില്‍ ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാടുമെന്ന് രാഹുല്‍ ആഹ്വാനം ചെയ്തത്. ബിജെപിയും ആർഎസ്‌എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും പിടിച്ചെടുത്തെന്നും ഇരുകൂട്ടരോടും രാജ്യത്തെ ഭരണകൂടത്തോടും നമ്മള്‍ പോരാടിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇത് കേട്ടയുടൻ ഞെട്ടിതരിച്ചെന്നും, ഞെട്ടലില്‍ കയ്യിലുണ്ടായിരുന്ന അഞ്ച് ലിറ്റർ പാല്‍ തെറിച്ചുപോയെന്നും മുകേഷ് പറയുന്നു. ഒരു ലിറ്ററിന് 50 രൂപയാണ് വില. ഇത്തരത്തില്‍ 250 രൂപ വിലമതിക്കുന്ന പാല്‍ രാഹുലിൻ്റെ പ്രസ്താവന കൊണ്ട് നഷ്ടമായെന്നുമാണ് ബിഹാർ സ്വദേശിയുടെ പരാതി.
രാജ്യദ്രോഹവുമായി ബന്ധപ്പെട്ട 152ാം വകുപ്പുള്‍പ്പെടെ വിവിധ ബിഎൻഎസ് വകുപ്പുകള്‍ പ്രകാരം രാഹുല്‍ ഗാന്ധിയെ വിചാരണ ചെയ്യണമെന്ന് കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ മുകേഷ് ആവശ്യപ്പെടുന്നു. റോസേറ സബ് ഡിവിഷനിലെ സിവില്‍ കോടതിയിലാണ് മുകേഷ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജിയുടെ പകർപ്പും ഇയാള്‍ പുറത്തുവിട്ടിരുന്നു. അതേസമയം കോടതി ഹർജി പരിഗണിക്കുമോ എന്ന കാര്യം വ്യക്തമല്ല.