പുളിമൂട്ടിൽ സിൽക്ക് ഹൗസ് ഉടമ ഔസേപ്പ് ജോൺ പുളിമൂട്ടിലിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.
തൊടുപുഴ: വസ്ത്ര വ്യാപാര മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പുളിമൂട്ടിൽ സിൽക്സ് ഉടമ ഔസേപ്പ് ജോൺ പുളിമൂട്ടിലിൻ്റെ നിര്യാണത്തിൽ തൊടുപുഴ താലൂക്ക് റൂറൽ മർച്ചൻറ്സ് വെൽഫെയർ സഹകരണ സംഘം ലിമിറ്റഡ് നമ്പർ ഐ 768. ൻ്റെ ഭരണസമിതി യോഗം അനുശോചനം രേഖപ്പെടുത്തി. തൊടുപുഴയിലെ കലാ-കായിക സാംസ്കാരിക, വ്യാപാര സംഘടനാ രംഗത്ത് നിസ്തുലമായ സംഭാവന നൽകിയ ഔസേപ്പ് ജോണിൻ്റെ വേർപാട് തൊടുപുഴയ്ക്ക് കനത്ത നഷ്ടമാണെന്ന് ഭരണ സമിതി അനുസ്മരിച്ചു. പ്രസിഡൻറ് ജയകൃഷ്ണൻ പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് സാജു കുന്നേമുറി, ഭരണസമിതി അംഗങ്ങളായ റെജി കുന്നംകോട്ട്, ഷാജി വർഗീസ് ഞാളൂർ, സി.എസ് ശശീന്ദ്രൻ, ഷിബു ഈപ്പൻ, സുരേഷ് കെ ആർ, നിമ്മി ഷാജി, സിനി മനോജ്, രാജലക്ഷ്മി പ്രകാശ്, സെക്രട്ടറി അജ്മൽ എം അസീസ്. തുടങ്ങിയവർ പ്രസംഗിച്ചു. തൊടുപുഴ.
Facebook Comments Box

