ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം നടനും ക്രിസ് വേണുഗോപാലും നടി ദിവ്യ ശ്രീധറും തമ്മിലുള്ള വിവാഹത്തെക്കുറിച്ചാണ്.
എന്നാല്‍ നടനും മോട്ടിവേഷണല്‍ സ്പീക്കറും, ലോയറുമായ ഡോ . ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും വിവാഹിതരായി എന്ന വാർത്ത പുറത്തുവന്നതോടെ സ്നേഹത്തിനൊപ്പം വിമർശനങ്ങളുടെ ഘോഷയാത്രയാണ്.
അതേസമയം ദിവ്യ ശ്രീധറിനെ കുറിച്ചുള്ള എല്ലാ വിഷയങ്ങളും പുറത്തുവന്നെങ്കിലും ക്രിസിനെ കുറിച്ച് ഒന്നും ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ഇതോടെ ദുരൂഹതകള്‍ ഉണ്ടെന്ന് തരത്തില്‍ വർത്തകളെത്തി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആദ്യ ഭാര്യയെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.
ക്രിസ് വേണുഗോപാലിന്റെ ആദ്യ ഭാര്യ എഴുത്തുകാരിയായ സെറീനയാണ്. വിവാഹ ശേഷം ദുബായില്‍ സെറ്റില്‍ഡായിരുന്നു ഇരുവരും. ക്രിസ്ത്യാനിയായിരുന്നു ഈ മുബൈക്കാരിയായ സെറീന.
എന്നാല്‍ മതം വ്യത്യസ്തമാണെങ്കിലും തമിഴ് ബ്രാമിണ്‍ അയ്യർ കുടുംബം ഇരുകയ്യും നീട്ടിയാണ് സെറീനയെ സ്വീകരിച്ചത്. ക്രിസ്ന്റെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി സ്നേഹിച്ചു സെറീന. എന്നാല്‍ ഇരുവർക്കും ഒരു കുട്ടി ജനിച്ചിരുന്നില്ല.
ഇതോടെ 10 വർഷത്തോളമായുളള വിവാഹബന്ധം വേർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് 2019 ഓടെയാണ് ഇരുവരും പിരിയുന്നത്. അതുവരെ സോഷ്യല്‍ മീഡിയയില്‍ സജീവമായ സെറീന പിന്നീട് സമൂഹ മാധ്യമത്തില്‍ നിന്നും വിട്ടുനിന്നു.
വർഷങ്ങള്‍ കഴിഞ്ഞിട്ടും സെറീനയുടെ പേരിന്റെ വാലറ്റത് നിന്നും കൃഷ്ണ എന്ന പേര് മാറ്റിയിട്ടില്ല. മാത്രമല്ല പ്രൊഫൈല്‍ ഫോട്ടോയായി ക്രിസും സെറീനയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് വെച്ചിട്ടുള്ളത്. ഇതോടെ ക്രിസ് സെറീനയെ ഉപേക്ഷിച്ചതാണോ എന്ന വാർത്തകളും വന്നു. വർഷങ്ങള്‍ക്ക് ശേഷമാണു ക്രിസി ഇപ്പോള്‍ വിവാഹതനായത്. ദിവ്യയുമായി പ്രണയ വിവാഹമല്ലെന്നും വീട്ടുകാരുമായി തീരുമാനിച്ച് നടത്തിയതാണെന്നുമാണ് വിവാഹ ശേഷം താരങ്ങള്‍ വെളിപ്പെടുത്തിയത്.