CRIMEKerala News

കെ പി സി സി അധ്യക്ഷന്റെ ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി കേരളാ കോൺഗ്രസ് (എം) നേതാവ് എ.എച്ച് ഹഫീസ്.

Keralanewz.com

തിരുവനന്തപുരം : കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം ആഭിചാര ക്രിയകൾക്ക് ഉപയോഗിച്ചത് എന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെടുത്തിരുന്നു.
ഇതേത്തുടർന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവർത്തകനും കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ എ എച്ച്. ഹഫീസ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.

പരാതിയുടെ കോപ്പി താഴെ ചേർക്കുന്നു.

ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവി അവർകളെ,

കഴിഞ്ഞ രണ്ടുദിവസമായി വാർത്താമാധ്യമങ്ങൾ പുറത്തുവിടുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വാർത്തകളിൽ കേരള സംസ്ഥാനത്തു നിന്നുള്ള ലോക്സഭാ അംഗവും മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസിയുടെ പ്രസിഡണ്ടുമായ കെ സുധാകരൻ അപായപ്പെടുത്താൻ ആരോ ദുർമന്ത്രവാദവും കൂടോത്രവും നടത്തുന്നതായി വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്.
അദ്ദേഹത്തിൻറെ കണ്ണൂരുള്ള വീടിൻറെ കന്നിമൂലയിൽ നിന്നും തിരുവനന്തപുരം പട്ടത്ത് അദ്ദേഹത്തിൻറെ താമസ സ്ഥലത്ത് നിന്നും ഒപ്പം തിരുവനന്തപുരം ശാസ്തമംഗലത്തെ കെപിസിസി ഓഫീസിൽ തന്നെ അദ്ദേഹത്തിൻറെ കസേരയുടെ അടിയിൽ നിന്നും മറ്റും ഇത്തരം ആഭിചാരക്രിയകളുടെ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്.
ഇപ്രകാരം അയാൾ അപായപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല എങ്കിലും വിഐപി സുരക്ഷയിലുള്ള ടിയാന്റെ വസതിയിലും ഓഫീസിലും മറ്റും കടന്നുകയറി ആഭിചാരക്രിയകൾ ചെയ്യാൻ തയ്യാറായിട്ടുള്ളവർ ആരു തന്നെയായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ടിയാനെതിരെ ഇവർ അപായപ്പെടുത്താൻ നടപടി തുടങ്ങിയിട്ടുണ്ട് എന്നും അന്വേഷിച്ച് കേസെടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.
ഇപ്രകാരം ഇയാളുടെ ജീവനും സ്വത്തിനും എന്തെങ്കിലും അപകടം സംഭവിച്ചാൽ അത് രാഷ്ട്രീയ സംഘർഷം ആകാനും സംസ്ഥാനത്ത് കലാപം ഉണ്ടാകാനും സാധ്യതയുണ്ട്.
ഞാൻ ശ്രീ സുധാകരന്റെ രാഷ്ട്രീയ പാർട്ടി പ്രവർത്തകൻ അല്ല . ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകനും കേരള കോൺഗ്രസ് മാണി ഭാഗം കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറിയുമാണ്. കൂടോത്രം നിക്ഷേപിച്ചു എന്ന് പറയുന്നവർ അതിക്രമിച്ച് കേറിയാണ് ഇത്തരം കൃത്യങ്ങൾ ചെയ്തിട്ടുള്ളത് എന്ന് വെളിവാകയാലും ഇനിയും പേര് വെളിയിൽ വരാത്ത അവരുടെ പ്രവർത്തികൾ ശിക്ഷാർഹമായ കുറ്റമാണ് ആകയാൽ സമക്ഷത്തെ ദയവ് ഉണ്ടായി ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
വിശ്വസ്തതയോടെ
AH ഹഫീസ്.

Facebook Comments Box