CRIMEKerala News

കെഎസ്‌ഇബി ഓഫീസില്‍ അതിക്രമം കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിലെ വൈദ്യുതി വിച്ഛേദിച്ചു.

Keralanewz.com

തിരുവമ്പാടി: കെഎസ്‌ഇബി ഓഫീസില്‍ അതിക്രമം കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിലെ വൈദ്യുതി വിച്ഛേദിച്ചു.
കെ എസ് ഇ ബി സിഎംഡി ബിജു പ്രഭാകർ ഐഎഎസാണ് വൈദ്യുതി വിച്ഛേദിക്കാൻ ഉത്തരവ് നല്‍കിയത്. ഇന്നു രാവിലെയാണ് തിരുവമ്പാടി കെ എസ് ഇ ബി ഓഫീസില്‍ അതിക്രമിച്ച്‌ കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തർ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തത്.

ശനിയാഴ്ച രാവിലെ സണ്‍റൈസ് മീറ്റിംഗ് സമയത്ത് സെക്ഷൻ ഓഫീസില്‍ കടന്നുകയറിയ അക്രമികള്‍ അസിസ്റ്റൻ്റ് എഞ്ചിനീയറുടെ ശരീരത്ത് ഭക്ഷണാവശിഷ്ടങ്ങളുള്ള മലിന ജലം ഒഴിക്കുകയും സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി. കയ്യേറ്റത്തില്‍ പരുക്കേറ്റ അസി. എഞ്ചിനീയറും നാല് ജീവനക്കാരും ഇപ്പോള്‍ മുക്കം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ക്കെതിരെ തിരുവമ്പാടി പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

Facebook Comments Box