CRIMEKerala News

ഒരു രാത്രിയ്ക്ക് 25,000 രൂപ; കൂടുതലും ഹോസ്റ്റലേഴ്‌സ്; ആഡംബര ജീവിതത്തിനായി ശരീരം വിറ്റ് കോളേജ് വിദ്യാര്‍ത്ഥിനികള്‍; കൊച്ചിയെ ഞെട്ടിച്ച്‌ സെക്‌സ് ട്രേഡിംഗ് .

Keralanewz.com

എറണാകുളം: കൊച്ചി നഗരത്തില്‍ കോളേജ് വിദ്യാർത്ഥിനികള്‍ വ്യാപകമായി സെക്‌സ് ട്രേഡിംഗില്‍ ഏർപ്പെടുന്നതായി റിപ്പോർട്ട്.
അബദ്ധത്തില്‍ സെക്‌സ് ട്രേഡിംഗില്‍ അകപ്പെട്ട വിദ്യാർത്ഥിനികളില്‍ ചിലരാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ സ്വകാര്യ മാദ്ധ്യമത്തോട് പങ്കുവച്ചിരിക്കുന്നത്. ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നവരാണ് ഏറ്റവും കൂടുതലായി ശരീരം വില്‍പ്പന നടത്തുന്നത് എന്നാണ് ഇവർ പറയുന്നത്.

നഗരത്തിലെ സ്പാകള്‍ കേന്ദ്രീകരിച്ചാണ് സെക്‌സ് ട്രേഡിഗ് നടക്കുന്നത് എന്നാണ് വിദ്യാർത്ഥിനികളുടെ വെളിപ്പെടുത്തല്‍. മറ്റ് ജില്ലകളില്‍ നിന്നും പഠനത്തിനായി കൊച്ചിയില്‍ എത്തുന്നവരാണ് ശരീര വില്‍പ്പനയ്ക്ക് തയ്യാറാകുന്നത്. ഇതില്‍ ഭൂരിഭാഗവും 18 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ്. ഉപഭോക്താക്കളില്‍ നിന്നായി മണിക്കൂറിന് 12,000 രൂപ മുതലാണ് ഇവർ ഈടാക്കാറുള്ളത്. ആഢംബര ജീവിതം നയിക്കുകയാണ് ഈ പണം ഉപയോഗിച്ച്‌ ഇവർ ചെയ്യുന്നത് എന്നും വിദ്യാർത്ഥിനികള്‍ വ്യക്തമാക്കുന്നു.

സ്പാകളിലെ ചില ഏജന്റുമാരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ബന്ധപ്പെടുന്ന കസ്റ്റമേഴ്‌സിന് ഇവരാണ് പെണ്‍കുട്ടികളെ പരിചയപ്പെടുത്തുന്നത്. പെണ്‍കുട്ടികളുടെ ഫോട്ടോ കാണിക്കുകയോ, അല്ലെങ്കില്‍ വീഡിയോ കോള്‍ വഴി കാണിച്ച്‌ കൊടുക്കുകയോ ചെയ്യും. പെണ്‍കുട്ടിയെ ഇഷ്ടമായാല്‍ 12,000 രൂപയ്ക്ക് മുകളിലുള്ള തുക വാങ്ങി ഏജന്റുമാർ ഡീല്‍ ഉറപ്പിക്കും. ഈ പണത്തിന്റെ പകുതി ഏജന്റുമാർക്ക് നല്‍കണം എന്നതാണ് വ്യവസ്ഥ.

ഡീല്‍ ഉറപ്പിച്ചതിന് ശേഷം കസ്റ്റമർ പറയുന്ന സ്ഥലത്തേക്ക് വിദ്യാർത്ഥിനികളെ എത്തിക്കുക ഇവരാണ്. തിരികെ കൂട്ടിക്കൊണ്ട് പോകുന്നവരും ഇവരാണ്. ഒരു രാത്രി മുഴുവനാണെങ്കില്‍ 25,000 രൂപ വരെയാണ് ഇവർ ഈടാക്കുക. ഈ തുക ഏജന്റ് നേരിട്ട് വാങ്ങുകയില്ല. പകരം ഗൂഗിള്‍ പേ വഴിയാണ് പണമിടപാട്.

എറണാകുളം നോർത്ത്, സൗത്ത് റെയില്‍വേ സ്‌റ്റേഷനുകള്‍, പാലാരിവട്ടം, ഇടപ്പള്ളി, കലൂർ, പൊറ്റക്കുഴി തുടങ്ങിയ സ്ഥലങ്ങളിലാണ് സെക്‌സ് ട്രേഡിംഗുമായി ബന്ധപ്പെട്ടുള്ള സ്പാകള്‍ പ്രവർത്തിക്കുന്നത്. ഇവിടെ വിദ്യാർത്ഥിനികളെ തേടിയെത്തുന്ന കസ്റ്റമേഴ്‌സില്‍ ഭൂരിഭാഗവും 40 വയസ്സ് പിന്നിട്ടവരാണ്. ഗർഭനിരോധന മാർഗ്ഗങ്ങളും ഏജന്റുമാർ നല്‍കും. ഗർഭം അലസിപ്പിക്കാനുള്ള സൗകര്യവും ഇവർ ചെയ്യും. രാത്രി മുഴുവൻ കസ്റ്റമേഴ്‌സിനൊപ്പം നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് രാസലഹരിയും ഏജന്റുമാർ നല്‍കാറുണ്ട്.

Facebook Comments Box