കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ജൂലൈ 18 വരെ നിരോധിച്ചതായി കോട്ടയം ജില്ലാ കളക്റ്റർ.
ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ രാത്രികാല യാത്രയും നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ ഖനനപ്രവർത്തനങ്ങള്‍ നിരോധിച്ചു ജൂലൈ 25 വരെ നിരോധിച്ചതായും കളക്റ്റർ വ്യക്തമാക്കി.
Facebook Comments Box