പാർട്ടി ചെയർമാൻ ജോസ് കെ മാണിയെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 5 മണിക്ക് കടുത്തുരുത്തിയിൽ പ്രതിഷേധ പ്രകടനം
കടുത്തുരുത്തി: കേവലം ഒരു ഹൗസിംഗ് സൊസൈറ്റിയിലെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം കേരള കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണി എം പിയെ . മനപ്പൂർവ്വം അവഹേളിക്കുക എന്ന ഉദ്ദേശം മുൻനിർത്തി ആളുകൾക്ക് മദ്യം വാങ്ങി നൽകി വളരെ മോശമായ രീതിയിൽ യുഡിഎഫ് നേതൃത്വത്തിൽ പുലഭ്യം വിളിക്കുകയും ബോധപൂർവ്വം അത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത നടപടിയിൽ കേരള കോൺഗ്രസ് (എം ) പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലാണ്. തെരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ സ്വഭാവികമാണ്. ഇവിടെ രണ്ട് പ്രാദേശിക വിഭാഗങ്ങൾ രണ്ടു മുന്നണിയുടെ ബാനറിൽ ആണ് മത്സരിച്ചത്. എന്നിട്ടും ജോസ് കെ മാണി എം പിയെ അവഹേളിക്കുന്നതിന് ചിലർ തിരക്കഥ ഒരുക്കി എന്നതാണ് യാഥാർത്ഥ്യം. ഇതിനെതിരെ കടുത്തുരുത്തിയിലെ കേരള കോൺഗ്രസ് (എം ) പ്രവർത്തകർ ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് പ്രതിഷേധ പ്രകടനം നടത്തും. കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പ്രതിഷേധ പ്രകടനം ടൗണിൽ സമാപിക്കും.പാർട്ടി നേതാക്കളായ സണ്ണി തെക്കേടം, സക്കറിയാസ് കുതിരവേലി, ജോസ് പുത്തൻകാല, നിർമല ജിമ്മി,തോമസ് ടി.കീപ്പുറം, ബ്രൈറ്റ് വട്ടനിരപ്പേൽ, ഡിനു ചാക്കോ, ബ്രൈറ്റ് വട്ടനിരപ്പേൽ ,ബിബിൻ വെട്ടിയാനിക്കൽ , മറ്റു പോഷക സംഘടന നേതാക്കന്മാർ എന്നിവർ നേതൃത്വം കൊടുക്കും.