Kerala NewsNational NewsTechnology

മുല്ലപെരിയാര്‍: കോടതിയില്‍ തമിഴ്നാടിന്റെ വാദങ്ങള്‍ ജയിക്കാനാണ് കേരള സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് -ഏകോപന സമിതി

Keralanewz.com

ആലുവ: മുല്ലപെരിയാർ വിഷയത്തില്‍ കോടതിയില്‍ തമിഴ്നാടിന്റെ വാദങ്ങള്‍ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുല്ലപെരിയാർ ഏകോപന സമിതി ചെയർമാൻ അഡ്വ.
റസ്സല്‍ ജോയ്. മുല്ലപെരിയാർ ഏകോപന സമിതി നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടക്കമായി ആലുവയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുല്ലപെരിയാർ ഡാം ഡീകമിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുല്ലപെരിയാർ ഏകോപന സമിതി ജനകീയ പ്രതിഷേധം നടത്തും. മാറി മാറി വന്ന സർക്കാരുകള്‍ രാഷ്ട്രീയ നേട്ടത്തിന് മാത്രമാണ് മുല്ലപ്പെരിയാറിനെ ഉപയോഗിച്ചതെന്നും റസ്സല്‍ ജോയ് പറഞ്ഞു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപെരിയാർ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് ഏകോപന സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആഗസ്ത് 15ന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. പെരിയാറിന് കുറുകയുള്ള പാലങ്ങളില്‍ ജനങ്ങളെ സംഘടിപ്പിച്ച്‌ പ്രതിഷേധം നടത്താനാണ് മുല്ലപെരിയാർ ഏകോപന സമിതി ഒരുങ്ങുന്നത്.

Facebook Comments Box