മങ്കിപോക്സ് പടർന്നു പിടിക്കുന്നു,ലോകാരോഗ്യ സംഘടന അടക്കം മുന്നറിയിപ്പ് നല്‍കി, കേരളത്തിലും ആശങ്ക.
തിരുവനന്തപുരം: രാജ്യത്താകെ മങ്കി പോക്സ് ആശങ്ക പടര്‍ത്തിയിരിക്കുകയാണ് . ലോകാരോഗ്യ സംഘടന അടക്കം കുരങ്ങുപനിക്ക് എതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
കേരളത്തില്‍ അടക്കം ഇക്കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ഇക്കാര്യത്തില്‍ കേരളത്തില്‍ മുന്‍കരുതല്‍ എടുക്കണോ എന്നതില്‍ ആശയക്കുഴപ്പത്തിലാണ്. ഇന്ത്യയില്‍ ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. അതുകൊണ്ട് കേരളത്തില്‍ കൃത്യമായ ജാഗ്രത വേണമെന്ന് പറയുന്നവരുണ്ട്.
എന്തുകൊണ്ട് കേരളം ജാഗ്രത പാലിക്കണം?
കേരളത്തില്‍ 2022 ജൂലായ് പതിനാലിന് എത്തിയ യാത്രക്കാരനിലാണ് കുരങ്ങുപനിക്ക് സമാനമായ രോഗലക്ഷണങ്ങള്‍ ആദ്യമായി കണ്ടത്. ഇയാള്‍ യുഎഇയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയയാളാണ്. കേരളത്തില്‍ നിലവില്‍ മങ്കിപോക്‌സ് കേസുകള്‍ ഒന്നുമില്ല. പക്ഷേ എന്നിട്ടും എന്തിനാണ് ഭയക്കേണ്ടത്.
കാരണം കേരളം രാജ്യാന്തര യാത്രക്കാരുടെ വലിയൊരു ഹബ്ബാണ്. പ്രവാസികള്‍ അടക്കം നിരവധി പേര്‍ കരളത്തിലേക്ക് യാത്രക്കാരെത്തുന്നുണ്ട്. വിദേശത്ത് നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ രാജ്യം മൊത്തത്തില്‍ ജാഗ്രതയിലാണ്. കേരളത്തില്‍ മുമ്ബ് രോഗം സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പാലിക്കേണ്ടി വരും.
ലോകാരോഗ്യ സംഘടന പറയുന്നത് ഇങ്ങനെ
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ 27 കുരങ്ങുപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പ്രധാനമായും ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രോഗം വ്യാപിക്കുന്നത്. കോംഗോ റിപബ്ലിക്കിലും, അതിനടുത്തായിട്ടുള്ള മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണ് രോഗികളുടെ എണ്ണം നാനൂറിലേറെ കടന്നത്.
ലോകാരോഗ്യ സംഘടന ഇതോടെ പിഎച്ച്‌ഇഐസി പ്രഖ്യാപിച്ചത്. ഇത് പടരുന്ന രോഗമായതിനാല്‍ രാജ്യാന്തര ജാഗ്രത വേണ്ട പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായിട്ടാണ് വിശേഷിപ്പിക്കുന്നത്. 2022 മുതല്‍ ഇതുവരെ 200ലേറെ പേരുടെ മരണത്തിന് ഈ വൈറസ് കാരണമായിട്ടുണ്ട്.
രോഗത്തിന്റെ ഉത്ഭവം
ചര്‍മത്തില്‍ പോക്‌സ് പോലുള്ള മുറിവുകളിലൂടെയാണ് ഇവ വരുന്നത്. ഇത്തവണ പക്ഷേ ലൈംഗിക ബന്ധത്തിലൂടെയാണ് പടര്‍ന്നത്. 1958ല്‍ കുരങ്ങുകളെ ഗവേഷണത്തിനായി സൂക്ഷിച്ചിരുന്ന കോളനികളില്‍ പോക്‌സ് പോലുള്ള രണ്ട് രോഗം പൊട്ടിപ്പുറപ്പെട്ടതോടെയാണ് കുരങ്ങുപനി പലയിടത്തും പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയത്.
കൈകള്‍ക്കും കാലിനും മുഴ പോലെ പൊന്ത്ി വരുന്നതാണ് രോഗലക്ഷണങ്ങള്‍. രോഗത്തിന്റെ ഉറവിടം അജ്ഞാതമായത് കൊണ്ടാണ് മങ്കിപ്പോക്‌സ് എന്ന് പേരിട്ടത്. 1970കളിലാണ് ആരോഗ്യ വിദഗ്ധര്‍ മനുഷ്യരില്‍ കുരങ്ങുപനി കണ്ടെത്തിയത്. ഇതൊരു ജന്തുജന്യ രോഗമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.