മിനിമം പെൻഷൻ 10000 രൂപ :ഏകീകൃത പെൻഷൻ പദ്ധതിയെ കേരളവും എതിര്‍ക്കില്ല; നടപ്പിലാക്കിയേക്കും
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അംഗീകരിച്ച ഏകീകൃത പെൻഷൻ പദ്ധതി കേരളത്തിനും താല്‍പര്യം.
വിവിധ കേന്ദ്ര സർക്കാർ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള കേരള സർക്കാർ ഈ വിഷയത്തെ എതിർക്കാൻ സാധ്യതയില്ല. കേന്ദ്ര സർക്കാർ ജീവനക്കാരുടെ പഴയ പെൻഷൻ പദ്ധതി (ഒ പി എസ്) പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളികൊണ്ടാണ് പുതിയ തീരുമാനം. അതേ സമയം 2004 മുതലുള്ള പുതിയ പെൻഷൻ പദ്ധതി (എൻപിഎസ്) നിലനില്‍ക്കും.
കേന്ദ്ര സർക്കാറിന്റെ മാതൃക പിന്തുടർന്ന് സംസ്ഥാന സർക്കാരും ഈ വഴിക്ക് നീങ്ങിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. വലിയ വിമർശനങ്ങള്‍ ഉയരുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു പുതിയ പദ്ധതി കൊണ്ടുവരുമെന്ന ധനമന്ത്രി കെഎൻ ബാലഗോപാല്‍ കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ പങ്കാളിത്ത പെന്‍ഷന്‍ സംവിധാനത്തില്‍ ഇടത് സംഘടനയില്‍ നിന്ന് തന്നെ ഉയരുന്ന എതിർപ്പ് മറികടക്കാന്‍ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ സർക്കാറിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകും. കേന്ദ്രത്തില്‍ ആദ്യ വർഷം ഈ പദ്ധതി നടപ്പിലാക്കാന്‍ വേണ്ടി വരുന്നത് 6250 കോടി രൂപയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഈ മാതൃകയില്‍ പദ്ധതി നടപ്പിലാക്കാന്‍ എത്ര കോടി വേണ്ടിവരുമെന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുക.
യുപിഎസിൻ്റെ പ്രധാന സവിശേഷതകള്‍
- ഉറപ്പുള്ള പെൻഷൻ: 25 വർഷത്തെ ഏറ്റവും കുറഞ്ഞ സേവനത്തിനായി സൂപ്പർആനുവേഷന് മുമ്ബുള്ള അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്ബളത്തിൻ്റെ 50% പെന്‍ഷനായി ലഭിക്കും. ഈ വേതനം കുറഞ്ഞത് 10 വർഷത്തെ സേവനം വരെയുള്ള കുറഞ്ഞ സേവന കാലയളവിന് ആനുപാതികമായിരിക്കണം.
- കുടുംബ പെൻഷൻ: ഒരു വ്യക്തിയുടെ മരണത്തിന് തൊട്ടുമുമ്ബ് ജീവനക്കാരുടെ പെൻഷൻ്റെ 60% ലഭിക്കും.
- മിനിമം പെൻഷൻ: കുറഞ്ഞത് 10 വർത്തെ സേവനമുള്ളവർക്ക് 10000 രൂപ പെന്‍ഷന്‍ ലഭിക്കും.
- പണപ്പെരുപ്പ സൂചിക: പെൻഷനിലും ഉറപ്പുള്ള പെൻഷനിലും മിനിമം പെൻഷനിലും
സർവീസ് ജീവനക്കാരുടെ കാര്യത്തിലെന്നപോലെ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കുള്ള (എഐസിപിഐ-ഐഡബ്ല്യു) അഖിലേന്ത്യ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ക്ഷാമാശ്വാസം ലഭിക്കും
- ഗ്രാറ്റുവിറ്റിക്കു പുറമേ ഒരു തുക കൂടി ജീവനക്കാർക്കു ലഭിക്കും. സർവീസ് കാലയളവിലെ 6 മാസത്തില്‍ 1 എന്ന എന്ന കണക്കില്‍, അടിസ്ഥാന ശമ്ബളവും ഡിഎയും ചേർത്തുള്ളതിന്റെ പത്തിലൊന്ന് എന്ന തോതില്‍ ഈ തുക തിട്ടപ്പെടുത്തും. ഇത് പെൻഷനെ ബാധിക്കില്ല.
- 2004 നു ശേഷം വിരമിച്ചവർക്കും 2025 മാർച്ച് 31ന് അകം വിരമിക്കുന്നവർക്കും യുപിഎസില്‍ ചേരാം.

