രഞ്ജിത്തിനെതിരെ നിയമനടപടിക്കില്ല, അതിക്രമം നടന്നിട്ടില്ല, രാജിയില്‍ ദുഃഖവും സന്തോഷവുമില്ലെന്ന് നടി ശ്രീലേഖ മിത്ര.
തിരുവനന്തപുരം: രഞ്ജിത്ത് രാജിവെച്ചതിലൂടെ ചെയ്ത തെറ്റ് സമ്മതിക്കുകയാണെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്തിനെതിരെ നിയമനടപടിക്കില്ലെന്നും ഇനിയെങ്കിലും സ്ത്രീകള്‍ സ്വന്തം ശക്തി തിരിച്ചറിയണമെന്നും നടി പറഞ്ഞു.
അതിക്രമം നടന്നിട്ടില്ല. സമീപിച്ചത് മോശം സമീപനത്തോടെയാണെന്നും ആ പെരുമാറ്റമാണ് ശരിയാവാത്തതെന്നും കേസെടുക്കുന്ന കാര്യത്തില്‍ കേരള പൊലീസ് തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും രഞ്ജിത്ത് പറയുന്നു.
പൊലീസ് സമീപിച്ചാല്‍ നടപടികളോട് സഹകരിക്കുമെന്നും നിയമ സഹായം നല്‍കാന്‍ ഏറെപ്പേര്‍ ഇന്നലെ സമീപിച്ചിരുന്നുവെന്നും ഒരു രഞ്ജിത്ത് മാത്രമല്ല, നിരവധിപ്പേരുണ്ട്, രാജിയില്‍ ദുഃഖവും സന്തോഷവും ഇല്ലെന്നും നടി പറഞ്ഞു.
ഇത് അവസാനിക്കാത്ത പോരാട്ടമാണ്. ഒറ്റരാത്രികൊണ്ട്‌ഒന്നും മാറ്റാന്‍ കഴിയില്ലെന്നും ധൈര്യത്തോടെ സംസാരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിന്തുണ ലഭിക്കാറില്ലെന്നും ഇത് വളരെ പ്രധാനപ്പെട്ട സമയം. എല്ലാം പുറത്തുവരട്ടെയെന്നും ശ്രീലേഖ മിത്ര പറഞ്ഞു.