പീഡനക്കേസിൽ അറസ്റ്റ് ഭയം നടൻ ജയസൂര്യ ഉടൻ കേരളത്തിലേക്കില്ല
കൊച്ചി: നടൻ ജയസൂര്യ ഉടൻ കേരളത്തിലേക്കില്ല. പീഡന കേസില്‍ അറസ്റ്റിലാകുമോയെന്ന ഭയത്തെ തുടർന്നാണ് നടൻ കേരളത്തിലേക്ക് ഇല്ലെന്ന് തീരുമാനിച്ചത്.
അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ന്യൂയോർക്കിലാണ് ജയസൂര്യ ഉള്ളത്. സുഹൃത്തുക്കളാണ് ഇവിടെയുളള വിവരങ്ങള്‍ അദ്ദേഹത്തെ അറിയിക്കുന്നത്. നിലവില്‍ രണ്ട് നടിമാരാണ് അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. ഇതില്‍ കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ സുഹൃത്തുക്കള്‍ നടനുമായി ബന്ധപ്പെട്ടിരുന്നു. അപ്പോഴായിരുന്നു അദ്ദേഹം കേരളത്തിലേക്ക് ഇല്ലെന്ന് സുഹൃത്തുക്കളോട് പറഞ്ഞത്. ദുബായില്‍ എത്തിയാലും നാട്ടിലേക്കില്ലെന്ന് ജയസൂര്യ പറഞ്ഞതായി സുഹൃത്തുക്കള്‍ വ്യക്തമാക്കി.
അതേസമയം അറസ്റ്റില്‍ നിന്നും രക്ഷനേടാൻ മുൻകൂർ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ നടൻ നടത്തുന്നുണ്ട്. ജാമ്യാപേക്ഷ കോടതിയില്‍ സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ തീരുമാനം ഉണ്ടാകുന്നതുവരെ നടൻ വിദേശത്ത് തുടരും.