കൊച്ചി: നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയില്‍. വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്.
ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. അതേസമയം, വാക്കുതർക്കത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ഇന്ന് ഉച്ചയ്ക്കാണ് വിനായകൻ കൊച്ചി വിമാനത്താവളത്തില്‍നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദില്‍നിന്നായിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കം കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനു പിന്നാലെ വിനായകനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് വിനായകൻ വെളിപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്തത് എന്തിനെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.