കേരള കോൺഗ്രസ് (എം ) സംസ്കാര വേദി ഒരു ദിവസം വയനാട് ജനതക്കൊപ്പം

മേപ്പാടി: കേരള കോൺഗ്രസ് (എം) സംസ്കാര വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24 ചൊവ്വാഴ്ച്ച വയനാട് ജനതയോടൊപ്പം ചെലവഴിച്ചു. മേപ്പാടി വെള്ളാർ മല ജിഎച്ച്എസ് ൽ ചേർന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ ഉത്ഘാടനം ചെയ്തു. വയനാട് ജില്ലാ പ്രസിഡന്റ് മാത്യു ഇടയ്ക്കാട് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം വയനാട് ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി മുഖ്യപ്രഭാഷണം നിർവഹിച്ചു.
റെജി ഓലിക്കരോട്ട്,
ടി ഡി മാത്യു, ജോസ് തോമസ്, സിബി കാട്ടാം കോട്ടിൽ, അനീഷ് ചീരാൽ, കെ യൂ കുര്യാക്കോസ്, ബിനോയ് മട്ടന്നൂർ,
രാജേഷ് ടി എന്നിവർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ വി ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനീഷ് ശങ്കർ നന്ദിയും രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമുള്ള കൗൺസിലിംഗ് ക്ലാസ്, കവിയരങ്ങ്, ചിത്രമെഴുത്ത്, ലാപ്ടോപ്പ്, കമ്പ്യൂട്ടർ, പ്രിന്റർ തുടങ്ങിയ പഠനോപകരണ വിതരണം തുടങ്ങി യവയായിരുന്നു പരിപാടികൾ.