Kerala NewsLawNational News

വഖഫ് ബോർഡ് ഭേദഗതി,രണ്ട് പ്രമുഖ ക്രിസ്ത്യൻ സംഘടനകള്‍ വഖഫ് ബോര്‍ഡ് ബില്ലിന്മേല്‍ പാര്‍ലമെൻ്ററി കമ്മിറ്റിക്ക് സമര്‍പ്പിച്ച നിവേദനങ്ങള്‍; സ്വാഗതം ചെയ്ത് ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍

Keralanewz.com

ന്യൂഡൽഹി : രണ്ട് പ്രമുഖ ക്രിസ്ത്യൻ സംഘടനകള്‍ വഖഫ് ബോർഡ് ബില്ലിന്മേല്‍ പാർലമെൻ്ററി കമ്മിറ്റിക്ക് സമർപ്പിച്ച നിവേദനങ്ങളെ താൻ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ക്രൈസ്തവ സമുദായത്തില്‍പ്പെട്ട നിരവധി പേർ നിയമപരമായി വാങ്ങി പരിപോഷിപ്പിച്ച ഭൂമിക്കു മേല്‍ വഖഫ് ബോർഡുകള്‍ അന്യായമായി അവകാശവാദമുന്നയിക്കുന്നുവെന്ന് അവരുടെ നിവേദനങ്ങള്‍ തന്നെ വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ക്കുറിച്ചു.

ഈ അവകാശവാദങ്ങള്‍ അന്യായവും ഭരണഘടനാ വിരുദ്ധവും ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനവുമാണ്. അതേ സമയം അടിക്കടി ഭരണഘടനയുടെ കോപ്പി ഉയർത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമാണ് വഖഫ് ബോർഡ് ഭേദഗതി നിയമത്തെ എതിർക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേരള കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ പ്രസിഡൻ്റ് കർദ്ദിനാള്‍ ബസേലിയോസ് ക്ലിമ്മിസ്, സീറോ മലബാർ ചർച്ച്‌ പബ്ലിക് അഫയേഴ്സ് ഫോറം ചെയർമാൻ മാർ ആൻഡ്രൂസ് താഴേത്ത് എന്നിവരുടെ നിവേദനങ്ങളും ട്വിറ്ററില്‍ കൊടുത്തിട്ടുണ്ട്.

Facebook Comments Box