Wed. Nov 6th, 2024

ഉദ്വേഗം നിറഞ്ഞ മണിക്കൂറുകൾ, ഒടുവിൽ പ്രതിസന്ധി മറികടന്ന് സേഫ്‌ ലാന്റിങ്ങ് ; പൈലറ്റ് ക്യാപ്റ്റന്‍ ഡാനിയല്‍ പെലിസക്ക് അഭിനന്ദന പ്രവാഹം

By admin Oct 12, 2024 #news
Keralanewz.com

ചെന്നൈ : തിരുച്ചിറപ്പള്ളിയില്‍ 141 യാത്രക്കാരുമായി ലാന്‍ഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിൻ്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡാനിയല്‍ പെലിസക്ക് അഭിനന്ദന പ്രവാഹം.
എയര്‍ ഇന്ത്യാ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വനിതാ പൈലറ്റിന് കൈയടിക്കുകയാണ് ഇപ്പോള്‍ അധികൃതരും ലോക മെമ്പാടുമുള്ള സോഷ്യല്‍ മീഡിയയും. പെലിസയുടെ പ്രവര്‍ത്തന പരിചയവും മനോബലവും ഒന്നുകൊണ്ട് മാത്രമാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സാധിച്ചതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ആശങ്കകള്‍ക്കൊടുവില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ആഹ്ലാദത്തോടെയാണ് വിമാനത്തെ വരവേറ്റത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യതില്‍ സന്തോഷമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. പൈലറ്റിനെയും ക്യാബിന്‍ ക്രൂവിനെയും തമിഴ്നാട് മുഖ്യമന്ത്രി അഭിനന്ദിച്ചു.

എയര്‍ ഇന്ത്യ വിമാനം പറയുന്നയര്‍ന്ന് അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടു. നിറയെ ഇന്ധനമുള്ളതിനാല്‍ ലാന്‍ഡ് ചെയ്യാനും ചക്രങ്ങള്‍ കൃത്യമായി യഥാസ്ഥാനത്ത് അല്ലാത്തതിനാല്‍ യാത്ര തുടരാനും സാധിക്കാത്ത അവസ്ഥയായിരുന്നു.

കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിനിടെ വാര്‍ത്ത പുറംലോകമറിഞ്ഞു.വിമാനത്തിലെ ഇന്ധം കത്തിച്ചുതീര്‍ക്കുക എന്നതായിരുന്നു മുന്നിലുള്ള പ്രധാന മാര്‍ഗങ്ങളിലൊന്ന്. ഇതിനായി ആകാശത്ത് രണ്ട് മണിക്കൂറോളം വട്ടമിട്ട് പറന്നു. തുടര്‍ന്നായിരുന്നു എമര്‍ജെന്‍സി ലാന്‍ഡിങ്. ലാന്‍ഡിംഗിന് മുന്‍പായി 20 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ വൻ സന്നാഹമാണ് എയർപോർട്ടിൽ ഒരുക്കിയിരുന്നത്.

Facebook Comments Box

By admin

Related Post