Fri. Dec 6th, 2024

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം; ഉന്നതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

Keralanewz.com

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച്‌ സംസ്ഥാന സർക്കാർ. ഉപതിരഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓണ്‍ലൈൻ യോഗം വിളിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ് ചെയർമാനും യോഗത്തില്‍ പങ്കെടുക്കും.

നിയമപരമായ സാധ്യതകള്‍ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിലാകും ചർച്ച. കോടതിയില്‍ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം യോഗത്തില്‍ ചർച്ച ചെയ്യും. അതേസമയം, പ്രശ്‌നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ചു വി ഡി സതീശൻ തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.

കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിലുള്ള സംഘം മുനമ്പം സന്ദർശിക്കുകയും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ ഇതുവരെ മുനമ്പം വാർത്തകൾ ചെയ്യാതിരുന്ന മനോരഅടക്കമുള്ള മാധ്യമങ്ങളും വാർത്ത പ്രസിദ്ധീകരിക്കുകയാം ചെയ്തിരുന്നു.

മുനമ്പം ഭൂമി പ്രശ്‌നം സാമുദായിക പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് പോകുന്നതിന് മുൻപേ നിയമപരമായി പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്.

Facebook Comments Box

By admin

Related Post