Kerala News

സിപിഎം സംസ്ഥാന സമിതി യോഗം ഇന്നുമുതല്‍

Keralanewz.com

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. സംഘടനാ വിഷയങ്ങളാണ് രണ്ടു ദിവസത്തെ യോഗത്തിലെ മുഖ്യ അജണ്ട.

ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്ബാദന ആരോപണം, ആലപ്പുഴയിലെ പാര്‍ട്ടിയിലെ വിഭാഗീയത തുടങ്ങിയവ നേതൃയോഗത്തില്‍ ചര്‍ച്ചയായേക്കും.

ഇ പി ജയരാജനെതിരെ ഗുരുതര ആരോപണമുന്നയിച്ച പി ജയരാജന്‍ പരാതി എഴുതി നല്‍കാത്ത സാഹചര്യത്തില്‍ പാര്‍ട്ടി എന്ത് നിലപാടെടുക്കുമെന്ന് ഇന്നറിയാം.കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും,എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇ പി ജയരാജന്‍ പാര്‍ട്ടിയോട് വിശദീകരിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സമിതിയില്‍ തന്‍റെ നിലപാട് അറിയിക്കാനാണ് സെക്രട്ടേറിയറ്റ് യോഗം നിര്‍ദ്ദേശിച്ചത്.

രേഖാമൂലം പരാതി തന്നാല്‍ ചര്‍ച്ച ചെയ്യാമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചിട്ടും പി ജയരാജന്‍ പരാതി എഴുതി കൊടുത്തിട്ടില്ല.

Facebook Comments Box