സന്ദീപ് വാര്യറുമായി ഇനിയൊരു അനുരഞ്ജനത്തിനില്ല;വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്നും ബിജെപി
തിരുവനന്തപുരം: സന്ദീപ് വാര്യർ വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്ന നിലപാട് തുടരാൻ ബിജെപി നേതൃത്വത്തിൻ്റെ തീരുമാനം.
സന്ദീപ് രാഷ്ട്രീയ നിലപട് വ്യക്തമാക്കിയ ശേഷം അച്ചടക്ക നടപടിയടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുത്താല്‍ മതിയെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണ. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ധൃതിപെട്ട് തീരുമാനം എടുത്താല്‍ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്. സന്ദീപ് വാര്യറുമായി ഇനിയൊരു അനുരഞ്ജന നീക്കത്തിന് മുതിരില്ലന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
മൂത്താൻതറയില്‍ തനിക്ക് ബന്ധുക്കള്‍ ഉണ്ടെന്ന സന്ദീപിന്റെ പ്രസ്താവന കൃഷ്ണകുമാറിനെ ലക്ഷ്യം വെച്ചന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അടുത്ത പുനസംഘടന വരെ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടും നേതൃത്വത്തിനുണ്ട്.
Facebook Comments Box