National NewsReligion

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസര്‍ക്കാര്‍; ലോക്സഭയില്‍ ബില്ല് അവതരിപ്പിക്കും

Keralanewz.com

നവംബർ 25 ന് ആരംഭിക്കുന്ന പാർലമെന്റിന്റ ശീതകാല സമ്മേളനത്തില്‍ അവതരണത്തിനും പരിഗണനയ്ക്കും പാസാക്കുന്നതിനുമായി 15 ബില്ലുകള്‍ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതില്‍ത്തന്നെ രാജ്യം ഉറ്റു നോക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ലും പട്ടികയില്‍ ഉണ്ട്.

വർഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്‍, ഭരണഘടനയുടെ ലംഘനമാണെന്നും,ന്യൂന പക്ഷങ്ങള്‍ക്ക് എതിരാണെന്നും പ്രതിപക്ഷം ആരോപിച്ചു.പ്രതിപക്ഷ ആവശ്യം പരിഗണിച്ച്‌ ബില്ല് സംയുക്ത പാർലിമെന്ററി സമിതിക്ക് വിട്ടു.ജഗദാമ്ബിക പാല്‍ അധ്യക്ഷനായ സംയുക്ത പാർലിമെന്ററി സമിതി നിർദ്ദേശങ്ങള്‍ സഭയില്‍വെക്കും.

അതേസമയം, ബില്ല് കടുത്ത രാഷ്ട്രീയ മുട്ടലുകള്‍ക്ക് വഴിവക്കുമെന്ന് ഉറപ്പാണ്. സമിതി അധ്യക്ഷൻ എതിരെ പ്രതിപക്ഷഅംഗങ്ങള്‍ ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ഭേദഗതി ബില്‍, റെയില്‍വേ ഭേദഗതി ബില്‍, ബാങ്കിംഗ് നിയമഭേദഗതി ബില്‍, തുടങ്ങിയവയാണ് ഡിസംബർ 20 വരെ നിശ്ചയിച്ചിരിക്കുന്ന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന മറ്റ് ബില്ലുകള്‍.

Facebook Comments Box