പാലാ: കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടേയും നിഷ ജോസിന്റെയും മകള്‍ റിതികയും കോട്ടയം കണിയാംകുളം ബിജു മാണിയുടേയും സിമി ബിജു വിന്റെയും മകൻ കെവിനും തമ്മില്‍ വിവാഹിതരായി.
പാലായില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ,മന്ത്രിമാരായ റോഷി അഗസ്ത്യൻ ,പി.പ്രസാദ്, കെ.എൻ.ബാലഗോപാല്‍, പിരാജീവ്,, ജി.ആർ.അനില്‍ ,കെ.രാജൻ, വി.അബ്ദുറഹുമാൻ,കർദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി , എല്‍.ഡി.എഫ് കണ്‍വീനർ ടി.പി.രാമകൃഷ്ണൻ,സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ,അഡ്വക്കേറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണകുറുപ്പ് ,ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി, ജസ്റ്റിസ് എബ്രാഹം മാത്യു, ജസ്റ്റീസ് സിറിയക് ജോസഫ്, കേരള കോണ്‍ഗ്രസ് (ജെ) ചെയർമാൻ പി.ജെ.ജോസഫ്, സി.എം.പി ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍, എം.പിമാർ എം.എല്‍.എമാർ, ജനപ്രതിനിധികള്‍, വിവിധ കക്ഷി നേതാക്കള്‍ എന്നിവർ പങ്കെടുത്തു.