കോണ്‍ഗ്രസില്‍ നിന്ന് ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്കുണ്ട്; വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കാനുള്ള ആര്ജ്ജവം പാര്ട്ടിക്കുണ്ടെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി വിപി ദുല്ഖിഫിൽ’
കോൺഗ്രസിൽ മുഖ്യമന്ത്രിയാവാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന എസ്‌എന്ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനക്ക് മറുപടിയായാണ് യൂത്ത് കോണ്ഗ്രസ് നിലപാട് വ്യക്തമാക്കിയത്. ഫെയ്സ്ബുക്കിലാണ് ദുല്ഖിഫിൽ തൻ്റെ പ്രതികരണമറിയിച്ചത്.
‘കോണ്ഗ്രസിൽ നിന്ന് ആര് മുഖ്യമന്ത്രി ആകണമെന്ന് തീരുമാനിക്കാനുള്ള ആര്ജ്ജവവും, കരുത്തും പാര്ട്ടിക്കുണ്ട്. അത് ജനങ്ങൾ ‘വോട്ട് ചെയ്ത് ജയിപ്പിക്കുന്ന എംഎല്എമാരും പാര്ട്ടി നേതൃത്വവും, മുന്നണിയും ഹൈക്കമാന്റും തീരുമാനിക്കും. കോണ്ഗ്രസിൽ ഏറ്റവും കരുത്തുറ്റ നേതാക്കളിൽ ഒരാളായ രമേശ് ചെന്നിത്തലയ്ക്ക് ഉന്നത പദവികളിലെത്താൻ വെള്ളാപ്പള്ളിയെ പോലൊരാളിന്റെ ശിപാർശയുടെ ആവശ്യമില്ലെന്നും ദുല്ഖിഫിൽ ഫെയ്സ്ബുക്ക് തൻ്റെ പോസ്റ്റിൽ കുറിച്ചു.
പോസ്റ്റിന്റെ പൂര്ണ്ണരൂപം,
കോൺഗ്രസിന്റെ ഏറ്റവും കരുത്തുറ്റ നേതാക്കളിൽ ഒരാളാണ് ബഹുമാന്യനായ രമേശ് ചെന്നിത്തല. ജനാധിപത്യ മതേതര നിലപാടുകള് എന്നും ഉയർത്തി പിടിക്കുന്ന രമേശ് ചെന്നിത്തലക്ക് ഇനിയും ഉന്നത പദവികളിൽ എത്താന് വെള്ളാപ്പള്ളിയെ പോലൊരാളിന്റെ ശുപാർശയുടെ ആവശ്യമൊന്നുമില്ല.
സംഘപരിവാർ ആശയങ്ങളുമായി ചേർന്ന് നിന്നുകൊണ്ട് പാർട്ടി ഉണ്ടാകുകയും എൻ.ഡിഎയുടെ ഘടകകക്ഷിയായി നിൽക്കുകയും ചെയ്തവർ ഇന്ന് പല തരം സമീപനവുമായി മുന്നോട്ട് വരുന്നത് ജാഗ്രതയോടെയാണ് ഞങ്ങൾ നോക്കി കാണുന്നത്. കോണ്ഗ്രസിൽ നിന്ന് ആര് മുഖ്യമന്ത്രി ആകണം എന്ന് തീരുമാനിക്കാനുള്ള ആര്ജ്ജവവും കരുത്തും ഈ പാർട്ടിക്കുണ്ട്. അത് ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന എംഎൽഎമാരും പാർട്ടി നേതൃത്വവും മുന്നണിയും ഹൈക്കമാന്റും തീരുമാനിക്കും. അതിൽ വെള്ളാപ്പള്ളിമാർ ഇടപെടുന്നത് ശരിയല്ല.
എല്ലാ കാലത്തും എട്ടുകാലി മമ്മൂഞ്ഞിന്റെ സമീപനം സ്വീകരിക്കുന്ന വെള്ളാപ്പള്ളിയെ പോലുള്ളവരുടെ സര്ട്ടിഫിക്കറ്റ് രമേശ് ചെന്നിത്തലയെപോലൊരു മതേതര നേതാവിന് ആവശ്യമില്ല. കേരളത്തിൽ അടുത്ത തവണ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ജനങ്ങൾ തീരുമാനം എടുത്ത് മുന്നോട്ടു പോകുമ്ബോൾ വെള്ളാപ്പള്ളിയെ പോലുള്ളവർ നടത്തുന്ന പ്രസ്താവനകൾ കുളം കലക്കാനുള്ള ശ്രമം ആണോ എന്ന് ജാഗ്രതയോടെ ഞങ്ങൾ നിരീക്ഷിക്കും