National NewsPoliticsTravel

36 മാസത്തെ ശമ്പളം കുടിശിഖ; ഡിഎ മുടങ്ങി; സര്‍ക്കാരിന്റെ തലതിരിഞ്ഞ പദ്ധതി കര്‍ണാടക ആര്‍ടിസിയെ കടത്തില്‍ മുക്കി; 31 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച്‌ ജീവനക്കാര്‍

Keralanewz.com

ബംഗളൂരു: ശമ്പള കുടിശിഖ അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ആര്‍ടിസി ജീവനക്കാര്‍ ഡിസംബര്‍ 31 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു

കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് ജോയന്റ് ആക്ഷന്‍ കമ്മിറ്റിയാണ് സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

36 മാസത്തെ ശമ്ബള കുടിശ്ശിഖയായ 1750 കോടിയും വിരമിച്ച ജീവനക്കാരുടെ ഡി.എ കുടിശ്ശികയായ 306 കോടിയും അനുവദിക്കുക, 2024 ജനുവരി ഒന്നുമുതല്‍ പ്രാബല്യം നല്‍കി ജീവനക്കാരുടെ ശമ്ബള പരിഷ്‌കരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം

പുതുവത്സരത്തലേന്ന് ആരംഭിക്കുന്ന സമരം ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കും. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍, ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍, കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍, നോര്‍ത്ത് വെസ്റ്റേണ്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ എന്നിവയിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കാളികളാവും.

കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശക്തി പദ്ധതി സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്‌ആര്‍ടിസി) അടിത്തറയിളക്കിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. കര്‍ണാടകയിലെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്ന ശക്തി പദ്ധതി നടപ്പാക്കിയതോടെ ആദ്യ മൂന്ന് മാസത്തിനിടെ തന്നെ 295 കോടിയുടെ നഷ്ടമാണ് കെഎസ്‌ആര്‍ടിസിക്കുണ്ടായതെന്ന് അധികൃതര്‍ പറയുന്നു.

2020 മുതല്‍ ശമ്ബളം പരിഷ്‌കരിക്കാത്ത ജീവനക്കാരുടെ സാമ്ബത്തിക ബുദ്ധിമുട്ടും സമരത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി കോര്‍പ്പറേഷന്‍ ബസ് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതി ഗൗരവമുളളത് ആണെന്നും നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജു കഗെ പറഞ്ഞു.

Facebook Comments Box