Tue. May 7th, 2024

സംസ്ഥാനത്തെ ബസ് ചാര്‍ജ് വർധിപ്പിക്കുന്നതിൽ തീരുമാനം ഇന്ന്

By admin Mar 30, 2022 #news
Keralanewz.com

സംസ്ഥാനത്തെ ബസ് ചാര്‍ജ് വർധിപ്പിക്കുന്നതിൽ തീരുമാനം ഇന്നുണ്ടായേക്കും. നിരക്ക് വര്‍ധന തീരുമാനിക്കുന്നതിനുള്ള ഇടതുമുന്നണി യോഗം തിരുവനന്തപുരത്ത് ചേരും. മിനിമം ചാര്‍ജ് 10 രൂപയും വിദ്യാര്‍ത്ഥികളുടെ നിരക്ക് 3 രൂപയുമാകുമെന്നാണ് സൂചന. അതേസമയം സില്‍വര്‍ ലൈന്‍ രാഷ്ട്രീയ വിവാദങ്ങളും ഇടതുമുന്നണി യോഗത്തിൽ ചർച്ച ചെയ്‌തേക്കും.

വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം, മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെയ്ക്കുന്നത്. നിരക്ക് വർധന ഉടൻ നടപ്പാക്കുമെന്ന സർക്കാർ ഉറപ്പിലാണ് സ്വകാര്യ ബസ് ഉടമകള്‍ സമരം പിൻവലിച്ചത്. വർധിച്ച നിരക്ക് നിലവിൽ വന്നാൽ ഡീസല്‍ വിലവര്‍ധനയില്‍ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് ആശ്വാസമാകും

അതേസമയം യോഗത്തിൽ മദ്യ നയത്തിലെ നിര്‍ണായക തീരുമാനങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒന്നാം തീയതിയുള്ള അടച്ചിടല്‍ ഒഴിവാക്കുക, രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കുക എന്നി ആലോചനകളാകും പുതിയ മദ്യനയത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ഐടി മേഖലയില്‍ പബ് അനുവദിക്കുക, പഴവര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വൈന്‍ ഉത്പാദനം തുടങ്ങിയ മാറ്റങ്ങള്‍ക്കും പുതിയ മദ്യനയത്തില്‍ ഊന്നല്‍ നല്‍കുന്നത്

Facebook Comments Box

By admin

Related Post