Kerala NewsPolitics

കേരള കോൺഗ്രസ് (എം) ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എം. മാണി സാറിൻ്റെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു.

Keralanewz.com

ഉടുമ്പന്നൂർ : കെ.എം.മാണി സാറിന്റെ 92-ാം മത് ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു. ഉടുമ്പന്നൂർ പഞ്ചായത്തി്ന് യുടെ കീഴിൽപ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ സെന്ററിന് ജീവൻ രക്ഷാ ഉപകരണങ്ങൾ നല്കിയാണ് കാരുണ്യ ദിനം ആചരിച്ചത്. ഓക്സിജൻ കോൺസൺ ട്രേറ്റർ ആധുനിക രീതിയിലുള്ള വീൽ ചെയർ , വാക്കർ, വേപ്പറൈസർ, വാട്ടർ ഹോട്ട് ബാഗ് എന്നിവ കേരളാ കോൺഗ്രസ് എം ഉടുമ്പന്നൂർ മണ്ഡലം കമ്മറ്റി പാലിയേറ്റ് യൂണിറ്റി്ന് കൈ മാറി. ഇതിൻറെ ഉദ്ഘാടനം പാർട്ടി നിയോജക മണ്ഡലംപ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ നിർവ്വഹിച്ചു. മണ്ഡലം പ്രസിഡൻറ് ജിജി വാളിയംപ്ലാക്കൽ അധ്യക്ഷനായിരുന്നു. കേരള കോൺഗ്രസ്എം രാഷ്ട്രീയകാര്യ സമിതി അംഗം അഗസ്റ്റ്യൻ വട്ടക്കുന്നൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആതിരാ രാമചന്ദ്രൻ എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ പി .ജെ ഉലഹന്നാൻ, സിപിഐ ലോക്കൽ സെക്രട്ടറി രാജു കൊന്നനാൽ, കേരളാ കോൺഗ്രസ്. ജെ. ഉടുമ്പന്നൂർ മണ്ഡലംപ്രസിഡന്റ് ബിജോ ചേരിയിൽ, കേരളാ കോൺഗ്രസ് എം. കരിമണ്ണൂർ മണ്ഡലംപ്രസിഡന്റ് ജോസ് മാറാട്ടിൽ, നിയോജക മണ്ഡലം സെക്രട്ടറി കെവിൻ ജോർജ്,ജറാൾഡ് തടത്തിൽ ഡോ മഹേഷ്. ആരോഗ്യ സ്റ്റാൻഡി ഗ് കമ്മറ്റി ചെയർപേഴ്സൺ ബീനാ രവീന്ദ്രൻ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജി. മോഹനൻ എ.വി. ഖാലിദ്, ലംബൈ കോട്ടയിൽ, സെബാസ്റ്റ്യൻ തുമ്പശ്ശേരി,ജോസുകുട്ടി കൊച്ചു പറമ്പിൽ, ജിസ്സ് വരിക്ക മാക്കൽ,അസ്സീസ് പ്ലാത്തോട്ടം, ജോൺസൺ പള്ളിത്താഴത്ത്, ബെന്നി കമുകും പുഴ, സുരേഷ് കുന്നും പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box