Kerala NewsPolitics

സിപിഐ നേതാവ് പി രാജു അന്തരിച്ചു; അവസാനകാലത്ത് ഒറ്റയാനായ കമ്മ്യൂണിസ്റ്റ് നേതാവ്

Keralanewz.com

 

പിഐ നേതാവ് പി രാജു (73) അന്തരിച്ചു. രണ്ട് തവണ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
1991 ലും 1996 ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996ല്‍ ഇന്നത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരാജയപ്പെടുത്തിയാണ് നിയമസഭയില്‍ എത്തിയത്. 2001ല്‍ സതീശനോട് പരാജയം ഏറ്റുവാങ്ങി.

എറണാംകുളം ജില്ലയിലെ സിപിഐയുടെ കരുത്തുറ്റ നേതാക്കളില്‍ ഒരാളായിരുന്നു രാജു. അവസാന കാലത്ത് പാര്‍ട്ടിയുമായി ഇടഞ്ഞു എങ്കിലും മരണം വരേയും സിപിഐക്കൊപ്പം തന്നെ ഉറച്ചു നിന്നു.

Facebook Comments Box