എമ്പുരാനും ലീക്ക് ആയി; റിലീസിന് മണിക്കൂറുകള്‍ക്ക് മുൻപ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍
ചെന്നൈ: പാൻ ഇന്ത്യൻ ചിത്രം എംപുരാന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റില്‍. സിനിമയുടെ ആദ്യ ഷോയ്ക്ക് മണിക്കൂറുകള്‍ മുൻപാണ് സിനിമയുടെ വ്യാജ പതിപ്പ് ഇന്റർനെറ്റില്‍ പ്രചരിച്ചത്.
നാലോളം വെബ്‌സൈറ്റുകളിലും ടെലഗ്രാമിലുമാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്.
ഫിലിംസില്ല, മൂവിറൂള്‍സ്, തമിഴ്‌റോക്കോഴ്‌സ്, എന്നീ വെബ്‌സൈറ്റുകളിലൂടെയാണ് സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്നത്. ഇതിന് പുറമേ ടെലഗ്രാമിലും ലിങ്കുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എംപുരാന്റെ മൊഴിമാറ്റിയ പകർപ്പുകള്‍ ആണ് പ്രചരിക്കുന്നത് എന്നാണ് റിപ്പോർട്ടുകള്‍.
സംഭവം ശ്രദ്ധയില്‍പ്പെട്ടയുടൻ സിനിമയുടെ അണിയറ പ്രവർത്തകർ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതാണെന്നാണ് വിവരം.
ഒരു പൊളിറ്റിക്കല്‍ ആക്ഷൻ ത്രില്ലറാണ് എംപുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥിരാജും മോഹൻലാലുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. സിനിമയുടെ ഫാൻ ഷോ രാവിലെ ആറ് മണിയ്ക്ക് ആരംഭിച്ചിരുന്നു. പ്രതീക്ഷിച്ചതിലും അപ്പുറമാണ് എംപുരാൻ എന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്.