കാർഷികനിയമങ്ങൾക്കെതിരെ സെപ്റ്റംബർ 25 ന് ഭാരത് ബന്ദ്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ന്യൂ ഡൽഹി : കാർഷികനിയമങ്ങൾക്കെതിരെ മൂന്നാംഘട്ട സമരപരിപാടികൾ പ്രഖ്യാപിച്ച് കർഷകസംഘടനകൾ. പ്രതിഷേധത്തിൻറെ  ഭാഗമായി അടുത്തമാസം 25 ന് ഭാരത് ബന്ദ് നടത്തും. സമരം രാജ്യവ്യാപകമാക്കുന്നതിൻറെ ഭാഗമയി സംയുക്ത കിസാൻ മോർച്ചയുടെ കമ്മറ്റികൾ എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കും. കഴിഞ്ഞ രണ്ട് ദിവസമായി കർഷക സംഘടനകൾ വിളിച്ച് ചേർത്ത ദേശീയ കൺവെൻഷനിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന മിഷൻ യുപിയുടെ ഭാഗമായി സെപ്റ്റംബർ അഞ്ചിന് മുസഫർനഗറിൽ മഹാപഞ്ചായത്ത് നടത്തും


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •