Kerala NewsPolitics

നിലമ്ബൂരില്‍ യുഡിഎഫ് വി.എസ് ജോയിയെ പരിഗണിച്ചേക്കും ; ആര്യാടന് വേണ്ടത്ര പിന്തുണയില്ലെന്ന് വിലയിരുത്തല്‍

Keralanewz.com

മലപ്പുറം: ഉപതെരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടന്നിരിക്കുന്ന നിലമ്ബൂരില്‍ വിഎസ് ജോയ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന..
ആര്യാടന്‍ ഷൗക്കത്തിന് വേണ്ടത്ര പിന്തുണയില്ലെന്നും ആര്യാടന്‍ മത്സരിച്ചാല്‍ വോട്ടുചോരാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പി.വി. അന്‍വറിന് പുറമേ മറ്റ് സംഘടനകള്‍ക്കും ഷൗക്കത്തിനോട് എതിര്‍പ്പുണ്ടെന്ന വിലയിരുത്തിലുകളുണ്ട്.

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജോയിക്ക് വേണ്ടി പി.വി.അന്‍വര്‍ നേരത്തേ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എ.പി. അനില്‍കുമാറുമായി ചര്‍ച്ച നടത്തിയതായിട്ടാണ് സുചന. കൂടിക്കാഴ്ചയില്‍ വി.എസ്. ജോയിയെ നിര്‍ത്തുന്ന കാര്യം ചര്‍ച്ച ചെയ്യുകയുമുണ്ടായി. വിഎസ് ജോലി സ്ഥാനാര്‍ത്ഥയിയാകുന്നതാണ് ഉചിതമെന്നും എന്നാലേ ഭൂരിപക്ഷം ഉറപ്പിക്കാനാകു എന്നും പി.വി. അന്‍വര്‍ പറഞ്ഞു.

ഇല്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകുമെന്നും കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതായിട്ടാണ് വിവരം. ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ നില്‍ക്കുമ്ബോഴാണ് അന്‍വറിന്റെ നിര്‍ദേശം. അതുപോലെ തന്നെ മുന്നണിപ്രവേശം വൈകുന്നതിലും അന്‍വറിന് അതൃപ്തിയുണ്ട്.

ഉപതിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്ര മാധ്യമങ്ങളുമായുള്ള ആശയവിനിമയം താല്‍ക്കാലികമായി വിച്ഛേദിക്കുകയാണെന്ന് പി വി അന്‍വര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്ബ് തീരുമാനം വേണമെന്നാണ് അന്‍വര്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ആര്യാടന്‍ ഷൗക്കത്തിന്റെ വീടിന്റെ മുന്‍പിലുള്ള തന്റെ ഓഫീസിനും അന്‍വര്‍ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. പി വി അന്‍വറിന്റെ പഴയ എംഎല്‍എ ഓഫീസ് തൃണമൂല്‍ കോണ്ഡഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസാക്കിയാണ് മാറ്റിയിരിക്കുന്നത്. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെച്ചതിനു പിന്നാലെ ഓഫിസിലെ ബോര്‍ഡ് ഉള്‍പ്പടെ മാറ്റിയിരുന്നു.

Facebook Comments Box